സിവില്‍ സ്റ്റേഷന്‍ വഴി ബസ്സുകള്‍ തിരിച്ചു വിടാന്‍ നിര്‍ദ്ദേശം

post



പാലക്കാട്‌ : പട്ടാമ്പി, ഷോര്‍ണൂര്‍, ഒറ്റപ്പാലം പ്രദേശങ്ങളില്‍ നിന്ന് പാലക്കാട്ടേക്ക് വരുന്ന പ്രൈവറ്റ് ബസ്സുകള്‍ പാലക്കാട് സിവില്‍ സ്റ്റേഷന്‍ വഴി വരുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ പാലക്കാട് താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. കാണിക്കമാത സ്‌കൂളിലേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള വാഹനങ്ങള്‍ സ്‌കൂള്‍ കോമ്പൗണ്ടിന് അകത്തേക്ക് കടത്തിവിട്ട് റോഡുകളിലെ തടസ്സം ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ തീരുമാനമായി. പ്രശ്‌നം പരിഹരിക്കുന്നതിന് സ്‌കൂള്‍ അധികൃതര്‍ക്കും ട്രാഫിക് എസ്. ഐക്കും നിര്‍ദ്ദേശം നല്‍കി. മേഴ്‌സി കോളജിനു സമീപപ്രദേശങ്ങളിലെ കയ്യേറ്റങ്ങള്‍ അന്വേഷിക്കാന്‍ പാലക്കാട് മുനിസിപ്പല്‍ സെക്രട്ടറിക്കും പാലക്കാട് വില്ലേജ് ഓഫീസര്‍ക്കും നിര്‍ദേശം നല്‍കി.