മത്സ്യസമ്പദ് യോജന: അപേക്ഷ ക്ഷണിച്ചു

post


കണ്ണൂർ: ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പ്രകാരം പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി യൂനിറ്റുകൾ, ബയോഫ്ളോക്ക് മത്സ്യകൃഷി യൂനിറ്റുകൾ, റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം എന്നീ വിവിധ പദ്ധതികളിലേക്ക്  അപേക്ഷ ക്ഷണിച്ചു.  ബയോഫ്ളോക്ക്, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി യൂണിറ്റിലേക്ക് ജനറൽ, സ്ത്രീ, എസ് സി, എസ് ടി വിഭാഗങ്ങളിലുള്ളവർക്കും റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം പദ്ധതിയിലേക്ക്  ജനറൽ, സ്ത്രീ, എസ് സി വിഭാഗങ്ങളിലുള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, കണ്ണൂർ മത്സ്യകർഷക വികസന ഏജൻസി, മാടായി, അഴീക്കോട്, തലശ്ശേരി, കണ്ണൂർ എന്നീ മത്സ്യഭവനുകൾ എന്നിവയുമായി ബന്ധപ്പെട്ട് മാർച്ച് 15നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2732340.