തുടിതാളം-2022 ജില്ലാതല പാരമ്പര്യ ഗോത്രമേള സമാപിച്ചു

post

കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ മൂന്ന് ദിനങ്ങളിലായി നടത്തിയ തുടിതാളത്തിന് ജനകീയ മേളയായി മാറാന്‍ കഴിഞ്ഞെന്ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ പറഞ്ഞു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജില്ലാതല പാരമ്പര്യ ഗോത്രകലാ പ്രദര്‍ശന വിപണന മേള തുടിതാളം-2022 ന്റെ സമാപന സമ്മേനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒട്ടെറെ നിര്‍മ്മിതികളിലൂടെ കാണികളുടെ മനസില്‍ ഇടം നേടാന്‍ മേളയ്ക്ക് സാധിച്ചു. കാസര്‍കോട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എം മല്ലിക

അധ്യക്ഷയായി. സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഹരിദാസ് കോളിക്കുണ്ട്, പരപ്പ അസി. ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ എം.ശശി സംസാരിച്ചു. പരപ്പ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ ഹെറാള്‍ഡ് ജോണ്‍ സ്വാഗതവും കാസര്‍കോഡ് എ.ടി ഡി.ഒ കെ.കെ മോഹന്‍ദാസ് നന്ദിയും പറഞ്ഞു.  

പട്ടികവര്‍ഗക്കാര്‍ പരമ്പരാഗതമായി ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും അന്യം നിന്നുകൊണ്ടിരിക്കുന്ന അവരുടെ കലാരൂപങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് തുടിതാളം-2022 സംഘടിപ്പിച്ചത്. മൂന്ന് ദിവസം നീളുന്ന കലാസാംസ്‌കാരിക പ്രദര്‍ശന പരിപാടിക്കാണ്  സമാപനമായത്.  തുടര്‍ന്ന് മംഗലംകളി , വടിനൃത്തം, എരുതുകളി എന്നിവയും അരങ്ങേറി.