പെരുമ്പട്ട സിഎച്ച്എംഎസ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിനു 1.5 കോടിയുടെ ഭരണാനുമതി
കാസര്‍ഗോഡ്: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പെരുമ്പട്ട സിഎച്ച്എംഎസ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിനു 1.5 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എം.രാജഗോപാലന്‍ എം എല്‍ എ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021- 22 വര്‍ഷത്തെ ബഡ്ജറ്റ് വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിര്‍മാണച്ചുമതല.
ആറു ക്ലാസ് മുറികളും അനുബന്ധമായി ടോയിലറ്റ് ബ്ലോക്കുകളും ഉള്‍പ്പെടെയുള്ള പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതിനാണ് ഭരണാനുമതി ലഭിച്ചത്. പശ്ചാത്തല സൗകര്യത്തിന്റെ കാര്യത്തില്‍ പരിമിതി നേരിടുന്ന സ്‌കൂളില്‍ മികച്ച പഠനാന്തരീക്ഷം ഒരുക്കാന്‍ ഇതു വഴി കഴിയും. നേരത്തെ പൊതുമരാമത്ത് കെട്ടിടവിഭാഗം എഞ്ചിനീയറിംഗ് വിംഗ് മുഖേന വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. പ്രസ്തുത എസ്റ്റിമേറ്റടക്കം ഈ ആവശ്യം ഉന്നയിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിക്ക് കത്ത് നല്‍കിയിരുന്നു. തുക അനുവദിക്കാമെന്ന് അന്ന് തന്നെ മന്ത്രി ഉറപ്പ് നല്‍കിയിരുന്നുവെന്നും എംഎല്‍എ അറിയിച്ചു.