നിലമ്പൂർ മാനവേദൻ സ്‌കൂൾ ഹയർ സെക്കൻഡറി ലാബ് കെട്ടിടത്തിന് രണ്ട് കോടിയുടെ ഭരണാനുമതി

post



മലപ്പുറം: നിലമ്പൂർ മാനവേദൻ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിന് രണ്ട് കോടിയുടെ പുതിയ കെട്ടിടത്തിന് ഭരണാനുമതിയായി. അത്യാധുനിക സൗകര്യങ്ങളുള്ള നാല് ലാബുകൾ ഉൾക്കൊള്ളുന്ന ബൃഹത്തായ കെട്ടിട നിർമാണത്തിനാണ് ഭരണാനുമതിയായത്.
പി.വി അൻവർ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഹയർ സെക്കൻഡറി വിഭാഗത്തിന് രണ്ട് ക്ലാസ് മുറികൾക്ക് 40 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു.  

ഹൈസ്കൂൾ, വി എച്ച് എസ് ഇ വിഭാഗത്തിനായി 8.21 കോടിയുടെ പ്രവൃത്തി പൂർത്തീകരിച്ചു വരികയാണ്. മാനവേദൻ സ്‌കൂളിന് സമീപം 18 കോടിയുടെ മിനി സ്റ്റേഡിയം, സ്കൂൾ ബസ് എന്നിവയും എം.എൽ.എ യുടെ ശ്രമഫലമായി യാഥാർത്ഥ്യമായിട്ടുണ്ട്.