'എന്റെ കേരളം' മെഗാ എക്‌സിബിഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post


 
കണ്ണൂർ: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' മെഗാ എക്‌സിബിഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. റവന്യു വകുപ്പ് മന്ത്രി  കെ രാജൻ, റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷനായി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, തുറമുഖ-മ്യൂസിയം-പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ,  ഡോ. വി. ശിവദാസന്‍ എംപി, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിന്റെ എല്ലാ മേഖലയെയും തൊട്ടറിഞ്ഞ്  സംസ്ഥാനത്തിന്റെ നേട്ടങ്ങളും വികസന പ്രവർത്തനങ്ങളും നേരിട്ടറിയാനുള്ള  അവസരമാണ് പ്രദർശനത്തിലൂടെ ഒരുക്കുന്നത്. പൊലീസ് മൈതാനിയിൽ ഏപ്രിൽ  14 വരെയാണ്  'എന്റെ കേരളം' മെഗാ എക്‌സിബിഷൻ നടക്കുക. വിവിധ വകുപ്പുകളുടെ 50 തീം സ്റ്റാളുകളും 169 വ്യാവസായിക സ്റ്റാളുകളും ഉൾപ്പെടെ ആകെ 219 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതു കൂടാതെ ഒൻപത് സ്റ്റാർട്ട് അപ് ഏരിയകളും ഉണ്ട്.