സർക്കാർ വാർഷികം: കണ്ണൂരിലെ പ്രദർശന നഗരിയിലെ പോലീസ് വനിതാ പ്രതിരോധ സംഘത്തിന്റെ പ്രകടനം ശ്രദ്ധേയം

post

കണ്ണൂർ: അക്രമികളിൽ നിന്ന് രക്ഷപ്പെടാനുള്ള നുറുങ്ങു മാർഗ്ഗങ്ങൾ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യമായി പകർന്നുനൽകുന്ന പോലീസിന്റെ സ്റ്റാൾ കണ്ണൂരിലെ സര്ക്കാര് വാർഷികാഘോഷ പ്രദർശനത്തിൽ പ്രധാന ആഘർഷണമാകുന്നു.

ആയുധം ഉപയോഗിക്കാതെ നിമിഷങ്ങൾക്കുള്ളിൽ അക്രമിയെ പിന്തിരിപ്പിക്കാനുള്ള മാർഗങ്ങളാണ് വനിതാ പോലീസുദ്യോഗസ്ഥരായ മാസ്റ്റർ ട്രെയിനർമാർ പകർന്നു നൽകുന്നത്. നിരത്തുകളിലും വാഹനങ്ങളിലും സഞ്ചരിക്കുന്ന സ്ത്രീകൾ നേരിടാൻ ഇടയുള്ള അതിക്രമങ്ങൾ മാർഗ്ഗങ്ങൾ, ശാരീരികാക്രമണത്തിനു മുതിരുന്നവരെ കീഴ്പ്പെടുത്തുന്ന വിധം എന്നിവ കാണികൾക്കു ഏറെ ഗുണകരമാണ് . മാലയും ബാഗും പിടിച്ചുപറിച്ചോടുന്നവരെ കീഴ്പ്പെടുത്തുന്നതും ആക്രമിയെ ചലിക്കാൻ അനുവദിക്കാതെ തലക്കുന്നതും ഇവിടെ കാണാം. കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, വയനാട് എന്നീ ജില്ലകളിൽ നിന്നുള്ള വനിതാ പോലീസുദ്യോഗസ്ഥരാണ് ക്ലാസ്സുകൾ നയിക്കുന്നത്.

കഴിഞ്ഞ ണ്ടു ദിവസങ്ങളിലായി നൂറുകണക്കിനാളുകളാണ് പോലീസ് സ്റ്റാളിനു സമീപത്തെ താത്കാലിക പരിശീലന കേന്ദ്രത്തിലെത്തി പരിശീലനമുറകൾ മനസ്സിലാക്കുന്നത്. സന്ദർശകർക്ക് കളത്തിലിറങ്ങി വനിതാ റ്റർ ട്രെയിനര്മാരില് നിന്ന് നേരിട്ട് കാര്യങ്ങൾ മനസ്സിലാക്കാനും സൗകര്യമുണ്ട് .

2015ഇൽ സംസ്ഥാനത്താരംഭിച്ച വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി ലക്ഷക്കണക്കിന് കുട്ടികൾക്കും സ്ത്രീകൾക്കും പ്രയോജനപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലകളിലും നാല് വനിതാ പോലീസുദ്യോഗസ്ഥർക്കാണ് പരിശീലനത്തിന്റെ ചുമതല. പരിശീലനം ഓര്ണമായും സൗജന്യമാണ്. വിദ്യാലയങ്ങൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ, മറ്റു കൂട്ടായ്മ്കൾ വനിതകൾക്കു അതാതു സ്ഥലങ്ങളിലെത്തി പരിശീലനം നൽകും. nodalofficer.wsdt.phq@gmail.com എന്നാണ്‌ മെയിൽ വിലാസം .

ക്രൈം ബ്രാഞ്ച് മേധാവി എസ്‌ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പരിശീലന പരിപാടി സംസ്ഥാനവ്യാപകമായി ഏകോപിപ്പിക്കുന്നതു സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ്കുമാറും സംഘവുമാണ് .