'കിളികളും കൂളാവട്ടെ' - ജില്ലാതല ക്യാമ്പയിനിങ്ങിന് തുടക്കം കുറിച്ചു

post



കോഴിക്കോട്: കടുക്കുന്ന  വേനലിൽ കിളികൾക്ക് ദാഹജലമൊരുക്കി ജില്ലാ ഭരണകൂടം. 'കിളികളും  കൂളാവട്ടെ' എന്ന പേരിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത്‌ റെഡ്ഢി ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിൽ വെച്ച് നടന്ന പരിപാടിയിൽ സബ് കളക്ടർ വി. ചെൽസസിനി പങ്കെടുത്തു.
 
വീടുകളിലും പരിസര പ്രദേശങ്ങളിലും കിളികൾക്കായി മനോഹരമായി അലങ്കരിച്ച പാത്രങ്ങളിൽ വെള്ളവും ഭക്ഷണവും ഒരുക്കി ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതാണ് ചലഞ്ച്. പോസ്റ്റ്‌ ചെയ്യുമ്പോൾ #kilikalum_coolavatte, #nammude_kozhikode എന്നീ ഹാഷ് ടാഗുകൾ ഉപയോഗിക്കണം. ഓരോ ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രങ്ങൾ നമ്മുടെ കോഴിക്കോട് ആപ്പിലൂടെയും, കളക്ടറുടെ സമൂഹമാധ്യമ പേജുകളിലൂടെയും  പ്രസിദ്ധീകരിക്കും.