കൂലേരി ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കെട്ടിടനിര്‍മ്മാണത്തിന് ഒരു കോടിയുടെ ഭരണാനുമതി
കാസര്‍കോട്: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കൂലേരി ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ കെട്ടിട നിര്‍മാണത്തിനായി ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം. രാജഗോപാലന്‍ എംഎല്‍എ അറിയിച്ചു. തൃക്കരിപ്പൂര്‍ ടൗണില്‍ സ്ഥിതിചെയ്യുന്ന സ്‌കൂളില്‍ പശ്ചാത്തല സൗകര്യത്തിന്റെ അപര്യാപ്തത കണക്കിലെടുത്തു എല്‍എല്‍എസ്ജിഡി എന്‍ജിനീയറിംഗ് വിംഗ് മുഖാന്തിരം ഒരുകോടി രൂപയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവന്‍കുട്ടിക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറു ക്ലാസ് റൂമുകളും ഒരു ടോയ്‌ലറ്റ് ബ്ലോക്കുമടങ്ങിയ ഇരുനില കെട്ടിട നിര്‍മാണത്തിനായി ഭരണാനുമതി ലഭിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021-22 പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ഒരു കോടി രൂപയുടെഭരണാനുമതി നല്‍കിയിരിക്കുന്നതെന്നും എം എല്‍ എ അറിയിച്ചു.