ആനവണ്ടിയില്‍ മൂന്നാറിലേക്ക് പോകന്‍ ബുക്കിംഗ് തുടങ്ങി

post


കൊല്ലം: കെ.എസ്.ആര്‍.ടി.സി.യുടെ ഏപ്രില്‍ 22 നുള്ള ബഡ്ജറ്റ് ടൂറിസം കൊല്ലം-വാഗമണ്‍-മൂന്നാര്‍ ഉല്ലാസ യാത്രയുടെ ബുക്കിംഗ് കൊല്ലം കെ.എസ്. ആര്‍. ടി. സി. ഡിപ്പോയില്‍ ആരംഭിച്ചു. രാവിലെ 5.15 നു ആരംഭിക്കുന്ന വിനോദയാത്ര കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട, റാന്നി, മുണ്ടക്കയം എലപ്പാറ, വഴി വാഗമണ്‍ എത്തും. അഡ്വെഞ്ചര്‍ പാര്‍ക്ക്, പൈന്‍ വാലി, മൊട്ടക്കുന്ന്, എന്നിവ സന്ദര്‍ശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവിടങ്ങളിലൂടെ കല്ലാര്‍കുട്ടി വ്യൂ പോയിന്റ്, വെള്ളതൂവല്‍, ആനച്ചാല്‍ വഴി ആദ്യ ദിനം മൂന്നാറില്‍ യാത്ര അവസാനിക്കും.

അടുത്ത ദിവസം രാവിലെ 8.30 നു മൂന്നാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, മാട്ടുപ്പെട്ടിഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷന്‍, ഷൂട്ടിംഗ് പോയ്ന്റ്‌സ്, ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്നിവ സന്ദര്‍ശിച്ച് വൈകിട്ട് ആറ് മണിക്ക് മൂന്നാറില്‍ എത്തിയ ശേഷം രാത്രി ഏഴിനു അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി എപ്രില്‍ 24 ന് പുലര്‍ച്ചെ രണ്ട് മണിക്ക് കൊല്ലം ഡിപ്പോയില്‍ എത്തും.

ബുക്കിംഗ് തുക 1150 രൂപ. മൂന്നാര്‍ ഡിപ്പോയില്‍ കെ.എസ്. ആര്‍. ടി. സി. ബസില്‍ സ്ലീപ്പര്‍ സൗകര്യവും ഉള്‍പ്പെടും.  (ഭക്ഷണവും, സന്ദര്‍ശനസ്ഥലങ്ങളിലെ പ്രവേശന ഫീസും ഒഴികെ) ബുക്കിങ്ങിനായി ബന്ധപ്പെടേണ്ട നമ്പര്‍ 9496675635,8921950903.