ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് 1.12 കോടി രൂപയുടെ ഭരണാനുമതി

post


കോഴിക്കോട്:കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിക്ക് പുതിയ ബ്ലോക്ക് നിർമിക്കുന്നതിനായി 1.12 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ദേശീയ ആയുഷ് മിഷനു കീഴിൽ സ്‌റ്റേറ്റ് ആന്വൽ ആക്ഷൻ പ്ലാൻ 2018-19 പ്രകാരം 75 ലക്ഷം രൂപയും നഗരസഭ ഫണ്ടിൽനിന്നും 37 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം പണിയുക. ഹെൽത്ത് മിഷന്റെ മേൽനോട്ടത്തിൽ എച്ച്.എൽ.എൽ ആണ് നിർമാണം ഏറ്റെടുത്തത്. പുതിയ കെട്ടിടത്തിൽ ഒ.പി ബ്ലോക്ക്, പാലിയേറ്റീവ് വിഭാഗം എന്നിവയാണ് പ്രവർത്തിക്കുക.