പീരുമേട് താലൂക്ക് ആശുപത്രിയില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു

post

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിലുടനീളം സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപകരണങ്ങള്‍ നല്‍കി വരുന്നതിന്റെ ഭാഗമായി പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലും ഉപകരണങ്ങള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം വാഴൂര്‍ സോമന്‍ എംഎല്‍എ നിര്‍വഹിച്ചു. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കുമായി ചേര്‍ന്ന് ഇടുക്കി ജില്ലയിലെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളിലാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. പീരുമേട്ടില്‍ 5.48 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.

പാര്‍പ്പിടം, ദുരന്തനാന്തര സേവനപ്രവര്‍ത്തനങ്ങള്‍ എന്നി ലക്ഷ്യങ്ങളോടെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവന സംഘടനയായ ഹാബിറ്ററ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യയാണ് വിതരണത്തിന് നേതൃത്വം നല്‍കിയത്. അണക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അണക്കര വികസന സംഘമാണ് ഇടുക്കി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ആശുപത്രികളെ കണ്ടെത്തിയതും വേണ്ട ഉപകരണങ്ങള്‍ ലിസ്റ്റ് ചെയ്തതും വികസനസംഘമാണ്.

   യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ആശുപത്രി സൂപ്രണ്ട് അനന്ദ് എം, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സുഷമ, ഹാബിറ്ററ്റ് ഫോര്‍ ഹ്യുമാനിറ്റി പ്രതിനിധി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.