വർണം വിതറി കണ്ണൂർ കൈത്തറി

post



വർണ വൈവിധ്യം കൊണ്ട് വേറിട്ട് നിൽക്കുകയാണ് എന്റെ കേരളം മെഗാ എക്‌സിബിഷനിലെ കൈത്തറി സ്റ്റാളുകൾ. ടവ്വൽ മുതൽ കിടക്ക വരെ സ്റ്റാളുകളിൽ ഒരുക്കിയിട്ടുണ്ട്. വിഷു വിപണി ലക്ഷ്യമാക്കിയുള്ള കേരള കസവ് സാരിക്ക് ആവശ്യക്കാർ ഏറെയാണ്. 1000 രൂപ മുതലുള്ള കൈത്തറി സാരികൾ സ്റ്റാളിൽ ലഭിക്കും. ഇരുപത് ശതമാനം ഗവണമെന്റ് റിബേറ്റും ലഭിക്കും. സെറ്റുമുണ്ടുകൾ 603 രൂപ മുതൽ സ്റ്റാളിൽ ലഭ്യമാണ്. ജില്ലയിലെ വിവിധ സംഘങ്ങളുടെ സ്റ്റാളുകളാണ് മേളയിൽ സജ്ജമാക്കിയത്. പുത്തൻ പ്രതീക്ഷകളുടെ ഊടും പാവും നെയ്യുകയാണ് മേളയിലെ വിവിധ സംഘങ്ങളുടെ സ്റ്റാളുകൾ.