കുട്ടികൾക്കായി വിദ്യാനിധി

post


കണ്ണൂർ: സർക്കാറിന്റെ  നവകേര മിഷന്റെ ഭാഗമായി ആരംഭിച്ച കേരള ബാങ്ക് ജനങ്ങളുടെ വിശ്വസ്തതയിൽ കരുത്താർജ്ജിക്കുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഒരുക്കിയ 'എന്റെ കേരളം' മെഗാ എക്‌സിബിഷനിലെ കേരളാ ബാങ്കിന്റെ സ്റ്റാൾ സന്ദർശിച്ചത് പതിനായിരങ്ങൾ. ഇതിൽ ഭൂരിഭാഗം പേരും വായ്പാ ആവശ്യങ്ങൾക്കാണ് സ്റ്റാളിലെത്തിയത്. കേരള ബാങ്ക് പുതുതായി കുട്ടികൾക്കായി ആരംഭിച്ച വിദ്യാനിധി നിക്ഷേപ പദ്ധതിക്ക് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കൾക്കുമിടയൽ പ്രീതിയേറി വരുന്നു. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്. 


12 വയസ്സ് മുതൽ 16 വയസ് വരെ പ്രായമുള്ള കുട്ടികളടെ സ്വന്തം പേരിൽ ഈ അക്കൗണ്ട് ആരംഭിക്കാം. പദ്ധതിയിൽ അംഗങ്ങളായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷാകർത്താവിന് (മാതാവിന് മുൻഗണന ) എല്ലാവിധ സാധാരണ ഇടപാടുകളും നടത്താൻ സ്‌പെഷ്യൽ പ്രിവില്ലേജ് അക്കൗണ്ട് തുറക്കുന്നതിന് പ്രത്യേകം അനുവാദവും നൽകും. സമ്പാദ്യശീലത്തോടൊപ്പം ആധുനിക ബാങ്കിംഗ് സംവിധാനങ്ങളെ കുറിച്ചും നൂനത സേവനങ്ങളെക്കുറിച്ചും കുട്ടികളിൽ അവബോധമുണ്ടാക്കാൻ ഈ പദ്ധതിയുടെ കഴിയും. ഇതിനു പുറമെ ഭവന വായ്പ, കർഷക ആവാസ്, വക്തിഗത വായ്പകൾ, ഗുണഭോക്താക്കൾ ആരൊക്കെ തുടങ്ങിയ 40 ഓളം വായ്പയെ  കുറിച്ചുള്ള വിവരങ്ങളും സ്റ്റാളിൽ ലഭ്യമാണ്.