വിഷു - ഈസ്റ്റര്‍ ; ചെന്നൈയിലേക്ക് അധിക സര്‍വ്വീസുമായി കെഎസ്ആര്‍ടിസി- സ്വിഫ്റ്റ്

post

തിരുവനന്തപുരം; വിഷു, ഈസ്റ്റര്‍ അവധിക്കാലത്തോട് അനുബന്ധിച്ച് ചെന്നൈയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് രണ്ട് അധിക സര്‍വ്വീസ് നടത്തും. കെഎസ്ആര്‍ടിസി - സ്വിഫ്റ്റ് എ.സി സ്വീറ്റര്‍ ബസുകളാണ് സര്‍വ്വീസ് നടത്തുക.

ഏപ്രില്‍ 17 ന് തിരുവനന്തപുരത്ത്  നിന്ന് വൈകുന്നേരം 6.30ന് ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് സേലം വഴി ചെന്നൈ ( ടിക്കറ്റ് നിരക്ക് :2181 രൂപ)യിലേക്കും,  വൈകുന്നേരം 7.30 തിന്  തിരുവനന്തപുരത്തു നിന്ന്‌നാഗര്‍ കോവില്‍, തിരുനല്‍വേലി, മഥുര, ട്രിച്ചി വഴി ചെന്നൈ ( ടിക്കറ്റ് നിരക്ക്: 1953 രൂപ)യിലേക്കുമാണ് സര്‍വ്വീസ് നടത്തുക. ഇതേ ബസുകള്‍ 18 ന്  വൈകുന്നേരം 6.30 തിന് സേലം വഴി തിരുവനന്തപുരത്തേക്കും, 7.30 തിന് നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേക്കും സര്‍വ്വീസുകള്‍ നടത്തും.

ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ www.online.keralartc.com എന്ന വെബ്‌സൈറ്റ്  വഴിയും  ente ksrtc (എന്റെ കെഎസ്ആര്‍ടിസി) എന്ന mobile app വഴിയും  ടിക്കറ്റുകള്‍  ലഭ്യമാണ്.  For enquiry (24*7) +91 471- 2463799, +91 9447071021.