'എന്റെ കേരളം' : മേളയിൽ രണ്ടര കോടിയോളം രൂപയുടെ വിറ്റുവരവ്

post


 
'എന്റെ കേരളം' മെഗാ എക്സിബിഷൻ കൊമേഴ്ഷ്യൽ, തീം  സ്റ്റാളുകളിൽ രണ്ടര കോടിയോളം രൂപയുടെ വിറ്റുവരവ്. ഏപ്രിൽ 13 വരെ മാത്രം 2.36 കോടി രൂപയുടെ വിറ്റുവരവുണ്ടായി. ഏപ്രിൽ മൂന്നു മുതലാണ് സ്റ്റാളുകൾ ആരംഭിച്ചത്. വ്യവസായ വകുപ്പിന്റെ സ്റ്റാളിൽ 1.38 കോടി രൂപയുടെ സാധനങ്ങളാണ് ഇതുവരെ വിറ്റഴിച്ചത്. ഇതിൽ 98.57 ലക്ഷം രൂപ കൈത്തറി സ്റ്റാളുകളിൽ നിന്നാണ്.

വ്യവസായ വകുപ്പിന്റെ 15 എം എസ് എം ഇ സ്റ്റാളുകളിൽ നിന്നായി ഇതുവരെ 39.5 ലക്ഷം രൂപ വരവ് ലഭിച്ചു. തുണിത്തരങ്ങൾ, കുടകൾ, ഭക്ഷണ സാധനങ്ങൾ, പലവ്യഞ്ജനങ്ങൾ എന്നിവ ഉൾപ്പെട്ട കേരള ദിനേശ് സ്റ്റാളിൽ നിന്നും 23.23 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങളാണ് വില്പന നടത്തിയത്. ഏപ്രിൽ 13ന് മാത്രം 2.45 ലക്ഷം രൂപയുടെ വരവ് ലഭിച്ചു. ഇത് കൂടാതെ ദിനേശിന്റെ ഫുഡ് കോർട്ടിൽ നിന്ന് മാത്രമായി 5.4 ലക്ഷം രൂപ ലഭിച്ചു. കെ ടി ഡി സിയുടെ ഫുഡ്കോർട്ടിൽ നിന്നും 1.65 ലക്ഷം രൂപയുടെയും മിൽമ സ്റ്റാളിൽ നിന്നും 5.4 ലക്ഷം രൂപയുടെയും ഭക്ഷ്യ ഉൾപ്പന്നങ്ങൾ വില്പന നടത്തി. 3.5 ലക്ഷം രൂപയാണ് ആറളം ഫാം സ്റ്റാളിൽ ലഭിച്ചത്. കൃഷി വകുപ്പ് 9.7 ലക്ഷം രൂപയുടെയും ഫിഷറീസ് 7.7 ലക്ഷം രൂപയുടെയും ടൂറിസം വകുപ്പ് 3.66 ലക്ഷം രൂപയുടെയും ഉൽപ്പന്നങ്ങൾ ഇതുവരെ വിറ്റു.
കുടുംബശ്രീ സ്റ്റാളിൽ നിന്നും 16.59 ലക്ഷം രൂപയും ഫുഡ് കോർട്ടിൽ നിന്നും 16.4 ലക്ഷം രൂപയും ലഭിച്ചു.  മറ്റു വകുപ്പുകളിലെ വിറ്റുവരവ്: വനം വന്യജീവി വകുപ്പ് 1.77 ലക്ഷം, ക്ഷീര വികസന വകുപ്പ് 41770, തദ്ദേശസ്വയം ഭരണം 7080, കണ്ണൂർ ഗവ.ഐ ടി ഐ 68640, കെ സി സി പി എൽ 34000, കൃഷി വിജ്ഞാൻ കേന്ദ്ര 42230, മേഖലാ കോഴി വളർത്തു കേന്ദ്രം 32000, വനിതാ ശിശു വികസന വകുപ്പ് 23700, ഫോക് ലോർ അക്കാദമി 37961.