ഇടുക്കിയില്‍ റവന്യു കലോത്സവത്തിന് തിരി തെളിഞ്ഞു
ഇടുക്കി ജില്ലാതല റവന്യു കലോത്സവ ആഘോഷങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് തിരി തെളിച്ചു തുടക്കം കുറിച്ചു. പരിപാടിയില്‍ എഡിഎം ഷൈജു പി ജേക്കബ് അധ്യക്ഷത വഹിച്ചു. ആറു ദിവസം നീണ്ടു നില്‍ക്കുന്ന മത്സരപരിപാടികളാണ് കലോത്സവത്തിന്റെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കുന്നത്. റവന്യു വകുപ്പിലെ മുഴുവന്‍ ജീവനക്കാരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് മത്സരങ്ങള്‍ നടത്തുന്നത്. 20 മുതല്‍ തുടങ്ങിയ വിവിധ കലാകായിക മത്സരങ്ങള്‍ 30 ആം തിയതി അവസാനിക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, പൈനാവ് പൂര്‍ണിമ ഓഡിറ്റോറിയം , പൈനാവ് എംആര്‍എസ് സ്‌കൂള്‍ ഗ്രൗണ്ട് തുടങ്ങിയ വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.