ശിശുക്ഷേമ സമിതിയുടെ അവധിക്കാല ക്ലാസുകൾ മെയ് അഞ്ച് മുതൽ

post

കോട്ടയം: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായി ബാലോത്സവം അവധിക്കാല ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. മെയ് അഞ്ച്   മുതല്‍  25 വരെ കോട്ടയം ബേക്കര്‍ വിദ്യാപീഠില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ നടത്തുന്ന ക്ലാസിൽ എട്ട്  മുതല്‍ 16 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം.  രജിസ്‌ട്രേഷന്‍ ഫീസ്.1000 രൂപ. 

വാദ്യസംഗീതം, (വയലിന്‍, ഗിത്താര്‍), ചിത്രരചന, ഒറിഗാമി, ഡാന്‍സ്, സംഗീതം, പ്രസംഗം,  ഫോട്ടോഗ്രാഫി എന്നീ ഇനങ്ങളിൽ ക്ലാസും പരിശീലനവും നൽകും  വാദ്യസംഗീതം പഠിക്കുന്നതിനുള്ള  കുട്ടികള്‍ വാദ്യോപകരണം കൊണ്ടുവരണം. ഒരു കുട്ടിക്ക് പരമാവധി മൂന്നിനങ്ങളിലാണ്  പ്രവേശനം .
മാതാപിതാക്കള്‍ രാവിലെ 9.30 ന് പരിശീലന കേന്ദ്രത്തില്‍ കുട്ടിയെ എത്തിക്കുകയും വൈകുന്നേരം തിരികെ കൊണ്ടുപോകുകയും വേണം.  രാവിലെയും വൈകിട്ടും കുട്ടികള്‍ക്ക് ലഘുഭക്ഷണം നൽകും. 

പരിപാടിയുടെ ഭാഗമായി സാമൂഹ്യ - സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി മുഖാമുഖം, വിവിധ കലാപരിപാടികള്‍, വിനോദയാത്ര എന്നിവയും സംഘടിപ്പിക്കുന്നതാണെന്ന്  ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന്‍ അറിയിച്ചു.
 താത്പര്യമുള്ള മാതാപിതാക്കൾ 9447546932, 9447355195, 9447366800 എന്നീ ഫോണ്‍ നമ്പറുകളില്‍   വാട്‌സ് ആപ് സന്ദേശത്തിലൂടെ ഏപ്രിൽ 25 നകം
പേരു വിവരങ്ങൾ നൽകണം