കുടുംബശ്രീ വനിതകള്‍ക്ക് സുഭിക്ഷ ഹോട്ടല്‍; അപേക്ഷ ക്ഷണിച്ചു

postമലപ്പുറം: സിവില്‍ സപ്ലൈസ് വകുപ്പിന്റെ സഹായത്തോടെ എല്ലാ നിയോജക മണ്ഡലങ്ങളിലും സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കുന്നതിന് താല്‍പര്യമുള്ള വനിതാ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പൊന്നാനി, നിലമ്പൂര്‍ ഒഴികെയുള്ള 14 നിയോജക മണ്ഡനങ്ങളിലും സുഭിക്ഷ ഹോട്ടല്‍ ആരംഭിക്കുന്നതിന് തയാറുള്ളവര്‍ അനുയോജ്യമായ സ്ഥലവും കെട്ടിടവും കണ്ടെത്തി ബന്ധപ്പെട്ട സി.ഡി.എസുകള്‍ മുഖേന ജില്ലാ മിഷനില്‍ ഏപ്രില്‍ 30നകം അപേക്ഷ നല്‍കണം. .