എന്റെ കേരളം' പ്രദര്‍ശന-വിപണന മേള 'രുചിക്കൂട്ട്' -റെസിപ്പി മത്സരം
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയുടെ പ്രചരണാര്‍ത്ഥം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, കാറ്ററിംഗ് അംഗങ്ങള്‍ക്കായി രുചിക്കൂട്ട് റെസിപ്പി മത്സരം സംഘടിപ്പിക്കുന്നു.
പുതുമയുള്ളതും, വ്യത്യസ്തവുമായ റെസിപ്പികള്‍ എഴുതി ഏപ്രില്‍ 28 ന് വൈകിട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷന്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട്, വിലാസത്തില്‍ നേരിട്ടോ, സൗറൗായമൃെലലുസറ9@ഴാമശഹ.രീാ ലോ അയക്കണം. മത്സരത്തില്‍ നിന്നും മികച്ച പത്ത് പേരെ തിരഞ്ഞെടുക്കും, അവര്‍ക്കായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ തത്സമയ കുക്കിംഗ് മത്സരം സംഘടിപ്പിക്കും. മത്സരത്തില്‍ വിജയികളാവുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് മൊമെന്റോയും, സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.