കൗതുകങ്ങളൊരുക്കി പ്രദര്‍ശന മേള

post

വയനാട്: ആയിരം രൂപയ്ക്ക് ഒരു ജോഡി എലി, ഇരുനൂറ് രൂപ വിലകളില്‍ അലങ്കാരമത്സ്യങ്ങള്‍, ചിരട്ടയിലും പാളയിലും ഒരുക്കിയ കരകൗശല ഉല്‍പ്പന്നങ്ങള്‍, മണ്‍പാത്രങ്ങള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, ചിത്രപ്രദര്‍ശനം, മാലിന്യ സംസ്‌ക്കരണത്തിന്റെ പുത്തന്‍ മാതൃകകള്‍- സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരുക്കിയ പ്രദര്‍ശന മേള വേറിട്ട കാഴ്ച്ചകളാല്‍ ശ്രദ്ധേയമാകുന്നു. ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, സമഗ്ര ശിക്ഷാ കേരളം, ലൈഫ് മിഷന്‍, കുടുംബശ്രീ, മില്‍മ, കേരള കാര്‍ഷിക സര്‍വ്വകലാശാല, വയനാട് നെയ്ത്തുത്തുഗ്രാമം, ഉറവ്, കേരള പൊലീസ്, ജനമൈത്രി എക്‌സൈസ്, വെറ്ററിനറി യൂണിവേഴ്‌സിറ്റി, സീഡ് അമ്പലവയല്‍, ഗോത്രായനം ചിത്രപ്രദര്‍ശനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന മാതൃകകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന കാഴ്ചകളും ഓരോ സ്റ്റാളുകളേയും ആകര്‍ഷകമാക്കി.

പ്രദര്‍ശന മേള സി. കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി. എം. നാസര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. നസീമ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ മാസ്റ്റര്‍, കെ.ജി.പി.എ. സംസ്ഥാന പ്രസിഡന്റ് തുളസി ടീച്ചര്‍, എക്‌സിബിഷന്‍ സബ് കമ്മിറ്റി ചെയര്‍മാന്‍ പി. ഭരതന്‍, എക്‌സിബിഷന്‍ കണ്‍വീനര്‍ ബോബന്‍ ചാക്കോ, കെ.ജി.പി.എ. സംസ്ഥാന എക്‌സികൂട്ടീവ് മെമ്പര്‍ യഹിയാ ഖാന്‍ തലക്കല്‍, കെ.ജി.പി.എ. ജില്ലാ സെക്രട്ടറി പി. എ. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.