സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ സ്വാഗതസംഘം ഓഫീസ് തുറന്നു

post

കായിക രംഗം മതസൗഹാര്‍ദത്തിന്റെ മേഖല: മന്ത്രി ആന്റണി രാജു

പത്തനംതിട്ട: സംസ്ഥാന സബ്ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സ്വാഗതസംഘം ഓഫീസ് പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കാര്യാലയത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. മെയ് നാല്, അഞ്ച് തീയതികളില്‍ മലയാലപ്പുഴ മുസലിയാര്‍ എന്‍ജിനീയറിംഗ് കോളജില്‍ വെച്ച് ചാമ്പ്യൻഷിപ്പ് നടക്കും.

കായിക രംഗം മതസൗഹാര്‍ദത്തിന്റെ മേഖലയാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കോവിഡിന് ശേഷം കായിക മേഖല ഉണര്‍ന്നിരിക്കുകയാണ്. അതിന്റെ പശ്ചാത്തലത്തിലാണ് വോളിബോള്‍ മത്സരം അരങ്ങേറുന്നത്. കായികസംഘടനകള്‍ വിഘടിച്ചു പ്രവര്‍ത്തനം മന്ദീഭവിക്കുമ്പോള്‍ കായിക രംഗത്തിന് തളര്‍ച്ച ഉണ്ടാകും. ആ തളര്‍ച്ച നികത്താന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നേരിട്ട് ശ്രമിക്കുന്നു. കായിക രംഗത്തെ ഉണര്‍വിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനം വളരെ വലുതാണ്. കായിക രംഗത്തിനായി ഒരു മന്ത്രി ഈ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാനും
മുന്‍ എംഎല്‍എയുമായ രാജു എബ്രഹാം മുഖ്യ അതിഥി ആയിരുന്നു.