സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്തിന് മാതൃക

post



തൃശൂർ: ജില്ലയ്ക്ക് വേണ്ടി തയ്യാറാക്കിയ സമഗ്ര വിദ്യാഭ്യാസ പദ്ധതി, സംസ്ഥാനത്തിന് മാതൃകയാണെന്ന്  പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തൃശൂർ ടൗൺ ഹാളിൽ നടന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പരിപാടിക്ക് മുന്നോടിയായി മാള വാളൂര്‍ നായര്‍ സമാജം വിദ്യാലയത്തിലെ ആണ്‍-പെണ്‍കുട്ടികൾ സംയുക്ത പഞ്ചവാദ്യം അവതരിപ്പിച്ചു. തുടര്‍ന്ന് ഇരിഞ്ഞാലക്കുട നാഷണല്‍ വിദ്യാലയത്തിലെ കുട്ടികളുടെ കളരിപ്പയറ്റ് അവതരണം നടന്നു. വലപ്പാട് ഉപജില്ലയിലെ അധ്യാപികമാരുടെ  തിരുവാതിരക്കളിയും നടന്നു. തളിക്കുളം ബി.ആര്‍.സി. അംഗങ്ങള്‍ നാടന്‍പാട്ട് അവതരിപ്പിച്ചു. ഏങ്ങണ്ടിയൂര്‍ നാഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാലയത്തിലെ അധ്യാപികമാര്‍ സെമിക്ലാസിക്കല്‍ ഡാന്‍സ് അവതരിപ്പിച്ചു. തുടർന്ന് ഗുജറാത്തി നൃത്തം വലപ്പാട് ഉപജില്ലയിലെ ചെന്ത്രാപ്പിന്നി വിദ്യാലയത്തിലെ അധ്യാപികമാര്‍ അവതരിപ്പിച്ചു. സമഗ്ര വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന സ്ലൈ‍ഡ് ഷോ നടന്നു. സുന്ദരന്‍ പുന്നയൂര്‍ക്കുളവും സംഘവും അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. പദ്ധതിയുടെ ലക്ഷ്യങ്ങളെ വിശദീകരിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു. 

ചടങ്ങിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ലോഗോ പ്രകാശനവും പേരും  എം എല്‍ എ എ സി മൊയ്തീന്‍ പ്രകാശിപ്പിച്ചു. സമേതം എന്ന പേരും പ്രസിദ്ധീകരിച്ചു.
സംസ്ഥാനത്തെ ഏറ്റവും പ്രഗത്ഭനായ വിദ്യാഭ്യാസ പ്രവർത്തകൻ ചിത്രന്‍ നമ്പുതിരിപ്പാടിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ പദ്ധതി വിശദീകരണം  ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍ നിർവ്വഹിച്ചു.  എങ്ങണ്ടിയൂര്‍ കാർത്തികേയൻ പാട്ടുപാടി ചിത്രന്‍ നമ്പൂതിരിപ്പാടിനെ സദസിനു മുന്‍പിലിരുത്തി വരച്ചത് ഏറെ ശ്രദ്ധേയമായി.