വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപക നിയമനം

post

പത്തനംതിട്ട: പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷം നിലവിലുള്ള ഹൈസ്‌കൂള്‍ ടീച്ചര്‍ (ഫിസിക്കല്‍ സയന്‍സ്), എം.സി.ആര്‍.ടി ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ( എം.സി.ആര്‍.ടിക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം ) പട്ടികവര്‍ഗക്കാരായ അപേക്ഷകര്‍ക്ക്  മുന്‍ഗണന നല്‍കും. സേവനകാലാവധി 2023 മാര്‍ച്ച്  31 വരെ മാത്രമായിരിക്കും. ഈ കാലയളവില്‍ പി.എസ്.സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിപ്പിക്കും. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. കരാര്‍ കാലാവധിയില്‍ യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ അസല്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കേണ്ടതും കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രം തിരികെ നല്‍കുന്നതുമാണ്.

അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, തോട്ടമണ്‍ പി.ഒ, റാന്നി 689672 എന്ന വിലാസത്തിലോ rannitdo@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ അയയ്ക്കാം.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30. ഫോണ്‍ : 04735227703.