എൻ്റെ കേരളം പൂമുഖത്ത് സന്ദർശകരെ വിസ്മയിപ്പിച്ച് കനേഡിയൻ കലാകാരി

post



 കോട്ടയം: എന്റെ കേരളം മേളയിലെ ടൂറിസം വകുപ്പിൻ്റെ തീ സ്റ്റാളിൽ കേരളീയ കരകൗശല ഉത്പ്പന്നങ്ങൾ സന്ദർശകർക്ക് പരിചയപ്പെടുത്തിയും വാങ്ങുന്നതിന് പ്രോത്സാഹനവും നൽകി 

 കനേഡിയൻ കലാകാരി കെയ്ത്തി ഡോയ്‌ലോ. 

ആശയ വിനിമയം നടത്തുന്നതതിന് ഭാഷ തടസമല്ലെന്ന് കൂടി തെളിയിച്ച്

എന്റെ കേരളം പ്രദര്‍ശന മേളയുടെ പൂമുഖത്ത് നിറ പുഞ്ചിരിയോടെയാണ് ഇവർ മേളയിലെത്തുന്നവരുമായി ഇടപഴകുന്നത്.കെയ്ത്തിയെ ഒപ്പം നിറുത്തി സെല്‍ഫിയെടുക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നവർക്ക് അതീവ സന്തോഷത്തോടെ അവസരം നൽകും.

പ്രാദേശിക കലാകാരന്മാർ തയ്യാറാക്കുന്ന കലാമൂല്യമുള്ളതും കൗതുകം ജനിപ്പിക്കുന്നതുമായ ഉത്പ്പന്നങ്ങൾക്ക് വിപണന സാധ്യതയൊരുക്കാൻ ഉത്തരവാദിത്വ ടൂറിസം മിഷൻ സജ്ജമാക്കിയിട്ടുള്ള സ്റ്റാളിലാണ് ഫൈനാർട്സ് വിദ്യാർത്ഥികൂടിയായ കെയ്ത്തിയുടെ സാന്നിധ്യം. 

സ്റ്റാളിലെ മ്യൂറല്‍ പെയിന്റിംങ് ചിത്രങ്ങള്‍ തയ്യാറാക്കിയ അയ്മനം സ്വദേശിനി മ്യൂറല്‍ ആര്‍ട്ടിസ്റ്റ് ജയശ്രീ രാജന്റെ മകന്‍ അനന്തകൃഷ്'ണൻ്റെ സുഹൃത്താണിവർ . കാനഡയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് അനന്തകൃഷ്ണൻ.. 

മേള ഉദ്ഘാടന ദിവസത്തെ ഘോഷയാത്രയിലും ടൂറിസം വകുപ്പിനൊപ്പം മുന്‍നിരയിലുണ്ടായിരുന്നു.കാനഡയിലെ ഒന്റാറിയോ സ്‌റ്റേറ്റിലെ ടൊറന്റോ ആണ് സ്വന്തം നാട്‌.മാതാപിതാക്കളുടേ ഒറ്റ മകളായ കെയ്ത്തിക്ക് ഫോട്ടോഗ്രാഫിയിലുള്ള കമ്പമാണ് കേരളത്തിലേക്ക് ആകർഷിക്കുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളും ഇതിനകം സന്ദര്‍ശിച്ചു കഴിഞ്ഞു. മൂന്നാര്‍, വാഗമണ്‍, കുമരകമൊക്കെ ഇഷ്ടപ്പെട്ടു. നാട്ടിലെ ഭക്ഷണത്തില്‍ പ്രിയം പൊറോട്ടയും ബീഫും. കുമരകം ഹൗസ് ബോട്ട് യാത്രയില്‍ കരിമീനും ചെമ്മീന്‍ അച്ചാറുമൊക്കെ രുചിമുകുളങ്ങളെ ത്രസിപ്പിച്ചെന്നും കാത്തി.

ഏതാനും വർഷങ്ങളായി ഇടക്ക് കേരളം സന്ദർശിക്കാറുള്ളതുകൊണ്ട് അല്പസ്വല്പം മലയാളവും വശമുണ്ട്. കുറച്ചു കൂടി നന്നായി മലയാളം പഠിക്കാനുള്ള ശ്രമത്തിലാണ്. മേള എങ്ങിനെയുണ്ടെന്ന് ഇംഗ്ലീഷിൽ ചോദിച്ചപ്പോൾ 'പൊളി' എന്നും കേരള മുഖ്യമന്ത്രി ആരാണെന്നറിയാമോ എന്ന ചോദ്യത്തിന് പിണറായി വിജയൻ ......സൂപ്പർ .. സി.എം എന്നും മലയാളത്തിൽ പറഞ്ഞത് കേട്ട് ചുറ്റും നിന്നവർ കയ്യടിച്ചു, ഹർഷാരത്തോടെ