കൂളായി പരീക്ഷയെഴുതാന്‍ കൂട്ടായി കുടുംബശ്രീ

post

കോട്ടയം: മാനസിക സമ്മര്‍ദ്ദമില്ലാതെ എസ്.എസ്.എല്‍.സി, പ്ലസ്ടൂ പരീക്ഷകള്‍ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി കുടുംബശ്രീ ജില്ലാ മിഷന്റെ കൂള്‍ എക്‌സാം  കൗണ്‍സിലിംഗ് പരിപാടി.  സ്‌നേഹിതാ  ജെന്‍ഡര്‍ ഹെല്‍പ് ഡസ്‌കിന്റെ ഭാഗമായാണ് കൗണ്‍സിലിംഗ് ആവശ്യമായ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും 24 മണിക്കൂര്‍ സേവനം ലഭ്യമാക്കുന്നത്. 

ഏറ്റുമാനൂരിലെ സ്‌നേഹിതയിലും ടെലിഫോണ്‍ വഴിയും സൗജന്യ സേവനം ലഭ്യമാണ്. റിസള്‍ട്ട് പ്രഖ്യാപിക്കുന്ന ദിവസം വരെയും ഇത് തുടരും.

സ്‌നേഹിത അറ്റ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായ സ്‌കൂളുകളില്‍ പരീക്ഷ സമ്മര്‍ദ്ദം മറികടക്കാനായി ക്ലാസും കൗണ്‍സലിംഗും സംഘടിപ്പിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ മറ്റു സ്‌കൂളുകളിലും ക്ലാസുകള്‍ നടത്താന്‍ ഇവര്‍ തയ്യാറാണ്.

പരീക്ഷാ പേടി, പരീക്ഷയടുക്കുമ്പോള്‍ പഠനത്തില്‍ താത്പര്യമില്ലായ്മ, ഓര്‍മ്മക്കുറവ് തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും പരീക്ഷക്ക് തയ്യാറെടുക്കേണ്ട രീതികളും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള വഴികളും  ക്ലാസുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കൗണ്‍സിലിംഗിനായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറ്റുമാനൂരിലെ  സ്‌നേഹിത ജെന്‍ഡര്‍ ഡെസ്‌കില്‍ ബന്ധപ്പെടാം. ഫോണ്‍18004252049, 0481 2538555, 9496346684