വിനോദസഞ്ചാര മേഖലയുടെ കുതിപ്പിന് കരുത്തേകി ഇടുക്കി വിനോദ സഞ്ചാര വകുപ്പ്

post



കഴിഞ്ഞ ഒരുവര്‍ഷക്കാലയളവിനുള്ളില്‍ പൂര്‍ത്തീകരിച്ചത് വിവിധ പദ്ധതികള്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ജില്ലയില്‍ കളമൊരുങ്ങവെ  ഇടുക്കി വിനോദ സഞ്ചാര വകുപ്പിനും അഭിമാനിക്കാന്‍  ഏറെയുണ്ട്. ഇതര മേഖലകളെന്ന പോലെ വിനോദ സഞ്ചാരമേഖലയുടെ കുതിപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ടൂറിസം വകുപ്പ് മന്ത്രി പി എ  മുഹമ്മദ് റിയാസിന്റെ  നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ നടന്നു വരുന്നത്. കൊവിഡ് കാലം തീര്‍ത്ത പ്രതിസന്ധിയില്‍ നിന്നുള്ള മുമ്പോട്ട് പോക്കിനായി ദീര്‍ഘ വീക്ഷണത്തോടെയുള്ള വിവിധ പദ്ധതികള്‍ ആവീക്ഷ്‌ക്കരിച്ച് നടപ്പിലാക്കാനാണ് ടൂറിസം വകുപ്പും സര്‍ക്കാരും ലക്ഷ്യമിട്ടിട്ടുള്ളത്.

ഇതിനൊപ്പം ചേര്‍ന്ന് നിന്ന് മുമ്പോട്ട് പോകുന്ന ഒരു പിടി പദ്ധതികളുമായാണ് ഇടുക്കി വിനോദ സഞ്ചാര വകുപ്പും രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ഇക്കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. സംസ്ഥാനത്ത് വിനോദ സഞ്ചാര സാധ്യതകള്‍ ഏറെയുള്ള ജില്ലകളില്‍ ഒന്നാണ് ഇടുക്കി. ഇടുക്കിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് സഞ്ചാരികളെ കൂടുതലായി ഇവിടേക്കാകര്‍ഷിക്കും വിധമുള്ള പദ്ധതികളുമായാണ് വകുപ്പ് മുമ്പോട്ട് പോകുന്നത്. പ്രകൃതി സൗഹൃദ മാതൃകയില്‍ എക്കോ ലോഡ്ജ് ഇടുക്കി നിലവില്‍ ഉദ്ഘാടന സജ്ജമായിട്ടുള്ള പദ്ധതികളില്‍ ഒന്നാണ്. 1.46 കോടി  രൂപ വകയിരുത്തിയാണ് നിര്‍മ്മാണം നടത്തിയിട്ടുള്ളത്.


12 ഡബിള്‍ ബെഡ് കോട്ടേജുകള്‍, പാര്‍ക്കിംങ്ങ് എന്നിവ പദ്ധതിയുടെ പ്രത്യേകതകളാണ്.
പാഞ്ചാലിമേട് ടൂറിസം പ്രൊജക്റ്റ്, രാമക്കല്‍മേട്  ടൂറിസം സെന്റര്‍ വികസനം,
അരുവിക്കുഴി ടൂറിസം വികസനം, ശ്രീനാരായണപുരം പദ്ധതി, കണ്‍സ്ട്രക്ഷന്‍ & റിനോവേഷന്‍ ഓഫ് മൊട്ടക്കുന്ന് വാഗമണ്‍,
റിനോവേഷന്‍ പ്രൊജക്റ്റ് ഫോര്‍ ചെമ്പന്‍ കൊലുമ്പന്‍ സമാധി ഇടുക്കി,
മെയിന്റനന്‍സ് & മോഡേനൈസേഷന്‍ ഓഫ് ഇടുക്കി പാര്‍ക്ക്,
മെയിന്റനന്‍സ് & മോഡേനൈസേഷന്‍ ഓഫ് ഹില്‍ വ്യൂ പാര്‍ക്ക്, ഡെവലപ്മെന്റ് ഓഫ് വേ സൈഡ് അമിനിറ്റി സെന്റര്‍ ഏലപ്പാറ, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മൂന്നാര്‍  തുടങ്ങിയവയൊക്കെ
ഈ സര്‍ക്കാരിന്റെ കാലയളവില്‍ പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കപ്പെട്ട പദ്ധതികളാണ്.
ഇവ  കൂടാതെ ബ്യൂട്ടിഫിക്കേഷന്‍ ഓഫ് എക്സിസ്റ്റിങ് ചില്‍ഡ്രന്‍സ് പാര്‍ക്ക് മുതിരപ്പുഴ  മൂന്നാര്‍, ജാലകം ഇക്കോ പാര്‍ക്ക് എന്നിവയും
ഈ സര്‍ക്കാരിന്റെ കാലയളവില്‍ നിര്‍മ്മാണ ഉദ്ഘാടനം നടത്തിയ പദ്ധതികളാണ്. ഭൂപ്രകൃതി കൊണ്ടും കാലാവസ്ഥ കൊണ്ടും സമ്പന്നമായ ഇടുക്കിയില്‍ ടൂറിസം രംഗത്ത് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് ജില്ലാ ടൂറിസം വകുപ്പ് മുമ്പോട്ട് പോകുന്നത്.