കേരള സ്റ്റാര്‍ട്ട് അപ്പുകള്‍ ലോകത്തിന് മാതൃക

post


വിജ്ഞാനം മൂലധനമാക്കിയുള്ള കേരള സ്റ്റാര്‍ട്ടപ്പുകള്‍ ലോകത്തിനുതന്നെ മാതൃകയാവുകയാണെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സമഗ്ര ശിക്ഷ കേരളം 'അധ്യാപകസംഗമം 22' ന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിജ്ഞാനം നല്‍കുന്നതിനോടൊപ്പം വിദ്യാര്‍ഥികളെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ അധ്യാപക സമൂഹത്തിന് സാധിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

വ്യക്തിയോടൊപ്പം സമൂഹത്തെയും ഉന്നതമായ മൂല്യങ്ങളിലേക്ക് ഉയര്‍ത്താനുള്ള പ്രാപ്തി നേടുകയാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ലക്ഷ്യം. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ ഇടപെടല്‍ നടത്തിയ സംസ്ഥാനമാണ് കേരളം.  ആരോഗ്യ മേഖലയെ കൂടുതല്‍ ജനകീയമാക്കുന്നതിലും ,കൊവിഡ് അനുബന്ധ ചികിത്സ ഫലപ്രദമായി നടത്തുന്നതിലും മാതൃകയായ ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.