എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള മെയ് 27 മുതല്‍ ജൂണ്‍ രണ്ട് വരെ കനകക്കുന്നില്‍

post

തിരുവനന്തപുരം: എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള മെയ് 27 മുതല്‍ ജൂണ്‍ രണ്ട് വരെ കനകക്കുന്നില്‍ നടക്കും. മെയ് 15 മുതല്‍ 22 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന മേളയാണ് മെയ് 27-ാം തീയതിയിലേക്ക് മാറ്റിയത്. പ്രദര്‍ശന വിപണന മേളകളും കലാപരിപാടികളും ഇതോടനുബന്ധിച്ച് നടക്കും. ജൂണ്‍ രണ്ടാം തീയതി നടക്കുന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.