സംവരണ വിഭാഗ റേഷന്‍ ലൈസന്‍സി നിയമനം

post

ജില്ലയിലെ വിവിധ താലൂക്കുകളിലായി ലൈസന്‍സ് സ്ഥിരമായി റദ്ദ് ചെയ്ത 20 റേഷന്‍കടകളിലേക്ക് സംവരണ വിഭാഗത്തില്‍ നിന്ന് പുതിയ ലൈസന്‍സികളെ നിയമിക്കുന്നതിന് വിജ്ഞാപനം ക്ഷണിച്ചു. പള്ളിക്കവല ( വനിത/വനിത സഹകരണ സംഘം), ഏഴുമുട്ടം, കുതിരക്കല്ല്, കോഴിക്കാനം, ബൈസണ്‍വാലി, ചെമ്പകകുഴി, മങ്കുവ, കോലാഹലമേട്, എം.എസ്. ഹോസ്പിറ്റല്‍ റോഡ്, കുളമാവ്, കീരിത്തോട്, നല്ലതണ്ണി, സ്വര്‍ണ്ണവിലാസം (പട്ടികജാതി /പട്ടികജാതി സഹകരണ സംഘം), ഒറ്റല്ലൂര്‍, മണക്കാട് റോഡ്, തട്ടേക്കണ്ണി, ആല്‍പ്പാറ, വെങ്ങല്ലൂര്‍ ഷാപ്പുംപടി, പാറത്തോട്, ചേരിയാര്‍ (ഭിന്നശേഷി/ഭിന്നശേഷി സഹകരണ സംഘം) എന്നിവിടങ്ങളിലേക്കാണ് വിജ്ഞാപനം ക്ഷണിച്ചിട്ടുള്ളത.

ജൂണ്‍ 26, മൂന്ന് മണിയ്ക്കകം മതിയായ രേഖകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷ ജി്ല്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസ്, ബ്ലോക്ക / ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, വില്ലേജ് ഓഫീസുകളിലും ലഭിക്കും. അപേക്ഷകനുവേണ്ട യോഗ്യതകള്‍ 2022 ജനുവരി 1 ന് 21 വയസ്സ് പൂര്‍ത്തീകരിച്ചിരിക്കണം. 62 വയസ്സില്‍ കൂടുവാന്‍ പാടുള്ളതല്ല. കേരള സംസ്ഥാന പൊതുപരീക്ഷ ബോര്‍ഡ് നടത്തുന്നതോ അംഗീകരിച്ചതോ ആയ എസ്.എസ്.എല്‍.സി / തത്തുല്യയോഗ്യതാ പരീക്ഷ വിജയിച്ചിരിക്കണം.

ന്യായവില ഷോപ്പ് ഉടമസ്ഥനാകുന്നതിനുതകുന്ന ശാരീരികവും മാനസികവുമായ പ്രാപ്തിയുള്ള വ്യക്തിയായിരിക്കണം. അപേക്ഷകന്‍ വിജ്ഞാപന തിയതിക്ക് മുമ്പ് തുടര്‍ച്ചയായി 3 വര്‍ഷക്കാലം ന്യായ വില റേഷന്‍ കട സ്ഥിതിചെയ്യുന്ന പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പ്രദേശത്ത് സ്ഥിരതാമസക്കാരനായിരിക്കണം.

കട സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ അപേക്ഷകന് ലൈസന്‍സി നിയമനങ്ങളില്‍ മുന്‍ഗണന ഉണ്ടായിരിക്കും. പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ട റേഷന്‍ കടകളുടെ ലൈസന്‍സിനുള്ള അപേക്ഷകര്‍ കട ഉള്‍പ്പെടുന്ന താലൂക്കിലെ സ്ഥിരതാമസക്കാരനായിരുന്നാല്‍ മതിയാവും. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ സ്ഥിരതാമസക്കാരായ അപേക്ഷകര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. തുല്യ യോഗ്യതയുള്ള ഒന്നിലധികം അപേക്ഷകരുണ്ടെങ്കില്‍ കൂടുതല്‍ പ്രായമുള്ള അപേക്ഷകന് മുന്‍ഗണന നല്‍കും.

താഴെ പറയുന്ന വിഭാഗങ്ങള്‍ക്ക് കട ലൈസന്‍സ് അനുവദിക്കുന്നതിന് മുന്‍ഗണന ഉണ്ടായിരിക്കും. സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ / വനിതാ സഹായ സഹകരണ സംഘങ്ങള്‍ / വനിതകളുടെ കൂട്ടായ്മകള്‍. കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ഏതെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ടു അംഗീകാരം നല്‍കിയിട്ടുള്ള യൂണിറ്റുകള്‍ക്കും സംഘങ്ങള്‍ക്കും മാത്രമേ ഈ വിഭാഗത്തില്‍ അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ.

കട സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് / മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തനപരിധി ഉണ്ടായിരിക്കണം. കട സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ പ്രവര്‍ത്തന പരിധി ഉള്ള സംഘങ്ങള്‍ക്കു മുന്‍ഗണന. പഞ്ചായത്തുകള്‍. സഹകരണ സംഘങ്ങള്‍ / സൊസൈറ്റികള്‍ കേരള സഹകരണ സൊസൈറ്റി ആക്ട് -1969 പ്രകാരം രജിസ്റ്റര്‍ ചെയ്ത സഹകരണ സംഘമായിരിക്കണം. സഹകരണ സംഘത്തിന്, കൃഷിയിലോ, പൊതു വിതരണ മേഖലയിലോ, ഉപഭോക്തൃ പ്രവര്‍ത്തനങ്ങളിലോ, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിതരണത്തിലോ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനത്തിലോ പ്രവര്‍ത്തനമുണ്ടെന്ന് സംഘത്തിന്റെ ബൈലോയില്‍ അംഗീകരിച്ചിരിക്കണം.

വനിതകളുടെ ഉന്നമനത്തിനു മാത്രമായോ, പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനു മാത്രമായോ രൂപീകരിക്കപ്പെട്ട സഹകരണ സൊസൈറ്റികള്‍ക്ക് വനിതാ പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് സംവരണം ചെയ്ത ഒഴിവുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. ഭരണ സമിതിയിലെ മൂന്നില്‍ രണ്ടു അംഗങ്ങള്‍ സംവരണ വിഭാഗത്തില്‍ പെട്ടവരായിരിക്കണം.

കട സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് / മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തന പരിധി ഉണ്ടായിരിക്കണം കട സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ പ്രവര്‍ത്തന പരിധി ഉള്ള സംഘങ്ങള്‍ക്കുമുന്‍ഗണന.

വിമുക്ത ഭടന്‍ വിദ്യാ സമ്പന്നരായ തൊഴില്‍ രഹിതര്‍ 10 വര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയമുള്ള കട സെയില്‍സ്മാന്‍


ചുവടെ പറയുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല

1. ഭക്ഷ്യഭദ്രതാനിയമം -2013 പ്രകാരമോ, കേരള ടാര്‍ജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (കണ്‍ട്രോള്‍) ഉത്തരവ് 2021 പകാരമോ, അവശ്യവസ്തു നിയമം 1955 പ്രകാരമോ, ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് 2006 പ്രകാരമോ, ധാര്‍മ്മികവ്യതിയാനം ഉള്‍പ്പെടുന്ന മറ്റേതെങ്കിലും കുറ്റകൃത്യത്തിനോ കോടതി ശിക്ഷിച്ചിട്ടുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടുള്ളതല്ല.

2. അപേക്ഷകന്‍ ഫുള്‍ ടൈം പാര്‍ട്ട് ടൈം സര്‍ക്കാര്‍ ജീവനക്കാരനാകാന്‍ പാടില്ലാ. അപേക്ഷകന്‍ പൊതുമേഖല സ്വകാര്യ സഹകരണ മേഖലകളില്‍ നിന്നും ശമ്പളം കൈപ്പറ്റുന്ന വ്യക്തിയാവാന്‍ പാടില്ലാ. സ്ഥിരമായ ഏതെങ്കിലും പ്രവര്‍ത്തിക്ക് സര്‍ക്കാര്‍ നിയോഗിക്കുകയോ ആയതിന് സര്‍ക്കാരില്‍ നിന്ന് ഹോണറേറിയം ലഭിക്കുകയോ ചെയ്യുന്ന വ്യക്തി, അപേക്ഷിക്കുവാന്‍ പാടില്ലാ.

3. നിലവില്‍ റേഷന് കട ലൈസന്‍സിയായിട്ടുള്ളവരുടെ കുടുംബാംഗങ്ങള്‍ അപേക്ഷിക്കുവാന്‍ പാടുള്ളതല്ല.

അപേക്ഷിക്കേണ്ട വിധം

1. വ്യക്തികളായിട്ടുള്ള അപേക്ഷകര്‍ കേരള ടാര്‍ജെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (കണ്‍ട്രോള്‍) ഓര്‍ഡര്‍ അനുബന്ധം 7 ഫോറം ജി പ്രകാരം പറഞ്ഞിരിക്കുന്ന നിശ്ചിത ഫോറത്തില്‍ എല്ലാ കോളങ്ങളും വ്യക്തമായി പൂരിപ്പിച്ചു 2022 വര്‍ഷം ജൂണ്‍ 16, വൈകുന്നേരം 3 മണിക്ക് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസര്‍ മുമ്പാകെ എത്തിക്കണം.

2. വനിതാ കൂട്ടായ്മ / വനിതാ സ്വയം സഹായ സഹകരണ സംഘങ്ങള്‍ / സഹകരണ സൊസൈറ്റികള്‍ എന്നിവരുടെ അപേക്ഷ കേരള ടാര്‍ജെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (കണ്‍ട്രോള്‍) ഓര്‍ഡര്‍ 2021 അനുബന്ധം 8 ഫോറം എച്ച് പ്രകാരം പറഞ്ഞിരിക്കുന്ന നിശ്ചിത ഫോറത്തില്‍ ആണ് സമര്‍പ്പിക്കേണ്ടത്. ഈ വിഭാഗത്തില്‍ പെടുന്ന അപേക്ഷകള്‍ അതാതു സംഘങ്ങളുടെ, ഭരണ സമിതിയുടെ അംഗീകാരത്തിന് വിധേയമായി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് സമര്‍പ്പിക്കേണ്ടത്.

3. അപേക്ഷ ഫോറത്തില്‍ 20/ രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ചിരിക്കണം.

4. അപേക്ഷ അടക്കം ചെയ്യുന്ന കവറിന്റെ മുകള്‍ ഭാഗത്തു റേഷന്‍ കട നമ്പര്‍, താലൂക്ക്, നോട്ടിഫിക്കേഷന്‍ നമ്പര്‍, ......നമ്പര്‍ പരസ്യ പ്രകാരം റേഷന്‍ കട നടത്തുന്നതിനുള്ള അപേക്ഷ, എന്നി വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

5. ഈ വിജ്ഞാപന പ്രകാരം ലഭിച്ചിട്ടുള്ള എല്ലാ അപേക്ഷകളും അന്നേ ദിവസം 3.30 മണിക്ക് ഹാജരായിട്ടുള്ള അപേക്ഷകരുടെ സാന്നിധ്യത്തില്‍ ജില്ലാ സപ്ല ഓഫീസില്‍ അപേക്ഷ കവറുകള്‍ തുറക്കുന്നതാണ്.

അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകളും ഹാജരാക്കേണ്ടതാണ്.

1. അപേക്ഷകന് റേഷന്‍ കട ലൈസന്‍സ് അനുവദിക്കുന്ന പക്ഷം 1,00,000/( ഒരു ലക്ഷം രൂപ) ട്രഷറിയില്‍ സ്ഥിര നിക്ഷേപം നടത്തി, ജില്ലാ സപ്ലൈ ഓഫീസറുടെ പേരില്‍ പണയപ്പെടുത്തി ജില്ലാ സപ്ല ഓഫീസര്‍ ആവശ്യപ്പെടുന്ന സമയത്തു ഹാജരാക്കുന്നതാണ് എന്ന സമ്മതപത്രം 200 രൂപ മുദ്ര പത്രത്തില്‍ എഴുതി സാക്ഷ്യപ്പെടുത്തിയത് അപേക്ഷയോടൊപ്പം ഹാജരാക്കണം.

2. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ അപേക്ഷകര്‍ ജാതി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.

3. സ്ത്രീകളുടെ സ്വയം സഹായ സഹകരണ സംഘങ്ങള്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ എന്നിവര്‍ 50,000/ അന്‍പതിനായിരം ) രൂപയുടെ ട്രഷറി സ്ഥിര നിക്ഷേപ പത്രിക ഹാജരാക്കിയാല്‍ മതിയാകും.

4. കട നടത്തിപ്പില്‍ സെയില്‍സ്മാന്‍ ആയി മുന്‍പരിചയം ഉള്ളവര്‍ അതു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും, താലൂക് സപ്ലൈ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സെയില്‍സ്മാന്‍ രെജിസ്റ്ററിന്റെ അസ്സല്‍ കോപ്പിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം.

5. കട നടത്തുന്നതിന് രണ്ടു മാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് ശേഷിയുള്ള, ചുരുങ്ങിയത് 300 ച. അടി എങ്കിലും വിസ്തീര്‍ണമുള്ള, ഉറപ്പുള്ള കെട്ടിട മുറി ഉണ്ടായിരിക്കേണ്ടതാണ്. കെട്ടിടം സ്വന്തമല്ലെങ്കില്‍ കെട്ടിട ഉടമയുടെ സമ്മത പത്രം 200/ രൂപ മുദ്ര പത്രത്തില്‍ എഴുതി സാക്ഷ്യപ്പെടുത്തിയത് അപേക്ഷയോടൊപ്പം ഹാജരാക്കണം.

6. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് /മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നും ലഭിച്ചത് ഹാജരാക്കണം.

7. ജനന തിയ്യതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിന് ആവശ്യമായരേഖകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം.

8. ഭിന്ന ശേഷിക്കാര്‍ അതു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കൂടാതെ കടയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കഴിവുള്ളയാളാണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

9. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍.

10. അപേക്ഷകന്റെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്.

11. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാക്കുന്ന റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് (വീട്ടു നമ്പര്‍, വാര്‍ഡ്, താമസ കാലയളവ് എന്നിവ രേഖപ്പെടുത്തിയത്, ഈ വിജ്ഞാപന തിയ്യതിക്ക് ശേഷം ലഭിച്ചത് )എന്നിവ ഹാജരാക്കണം. നിര്‍ദിഷ്ട ഫോറത്തില്‍ അല്ലാത്തതും നിശ്ചിത തീയതിക്കകം ലഭ്യമല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

അപേക്ഷകര്‍ തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം 30 ദിവസത്തിനകം സെക്യൂരിറ്റി തുകയായ 5000 രൂപയുടെ സ്ഥിര നിക്ഷേപം ട്രഷറി സേവിങ്‌സില്‍ താലൂക് സപ്പെ ഓഫീസറുടെ പേരില്‍ കടപ്പെടുത്തിയും, സോള്‍വന്‍സിയായി സമര്‍പ്പിക്കുന്ന ഒരു ലക്ഷം രൂപയുടെ ട്രഷറി സേവിങ് നിക്ഷേപം (സംവരണ വിഭാഗങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള തുക 50,000/) എന്നിവ, ജില്ലാ സപ്ലൈ ഓഫീസറുടെ പേരില്‍ പണയപ്പെടുത്തിയത് സമര്‍പ്പിക്കേണ്ടതാണ്.

1000 രൂപയുടെ ലൈന്‍സ് ഫീ അടവാക്കണം. മണ്ണണ്ണ നിയന്ത്രണ ഉത്തരവ് പ്രകാരമുള്ള ലൈസന്‍സിനുള്ള അപേക്ഷയും അനുബന്ധ രേഖകളും ഹാജരാക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലെ ഓഫീസിലും പൊതു വിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലും ലഭിക്കും. ഫോണ്‍ നമ്പര്‍ : 04862-232321.