ഭീമന്‍ മുട്ടയും കൗതുകക്കാഴ്ചയുമൊരുക്കി മൃഗസംരക്ഷണവകുപ്പ്

post


ഒട്ടകപ്പക്ഷിയുടെ ഭീമന്‍ മുട്ട, വിവിധയിനം വാക്സിനുകള്‍, വൈവിധ്യമാര്‍ന്ന പുല്ലുകള്‍ എന്നിവയുടെ പ്രദര്‍ശനവുമായി

കനകക്കുന്നിലെ മൃഗസംരക്ഷണവകുപ്പിന്റെ പ്രദര്‍ശനം ഏവരെയും ആകര്‍ഷിക്കുന്നു. രേഹ സൗത്ത് അമേരിക്കന്‍ ഒട്ടകപ്പക്ഷിയുടെ അടക്കം വിവിധ പക്ഷികളുടെ മുട്ടകള്‍, ബഫല്ലോ ഗ്രാസ്, ഗിനി ഗ്രാസ്, റെഡ് നേപ്പിയര്‍, ഡ്വാര്‍ഫ് നേപ്പിയര്‍, കോംഗോ സിഗ്‌നല്‍ തുടങ്ങിയ പുല്ലുവര്‍ഗങ്ങളുടെ പ്രദര്‍ശനവും സ്റ്റാളിലൊരുക്കിയിട്ടുണ്ട്.

കറവയന്ത്രം, സെമന്‍ സ്റ്റോറേജ് ക്യാന്‍, ടെലി വെറ്റിനറി യൂണിറ്റിന്റെ മാതൃക എന്നിവയും സ്റ്റാളിലേക്ക് ക്ഷീരകര്‍ഷകരെ ആകര്‍ഷിക്കുന്നതാണ്. വകുപ്പ്തല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മനസിലാക്കാനും മികച്ച രീതിയില്‍ സംശയനിവാരണം നടത്താനും ലഘുലേഖകള്‍ ഉള്‍പ്പടെ സൗജന്യമായി സ്റ്റാളില്‍ നിന്ന് ലഭിക്കും. സ്റ്റാളിലെ സെല്‍ഫി പോയിന്റിലും

'സ്‌പോട് ക്വിസ്സ് ' മത്സരങ്ങളിലും പങ്കെടുക്കാന്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. മൃഗസംരക്ഷണ മേഖലയിലെ തൊഴിലവസരങ്ങള്‍, മറ്റു പദ്ധതികള്‍ തുടങ്ങിയവയെ കുറിച്ച് മനസിലാക്കാനായി നിരവധി പേരാണ് എത്തുന്നത്. സ്പോട്ട് ക്വിസില്‍ വകുപ്പിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതി പെട്ടിയില്‍ നിക്ഷേപിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനവും ലഭിക്കും. കിസാന്‍ ക്രഡിറ്റ് കാര്‍ഡിന്റെ അപേക്ഷാ ഫോമും ഇവിടെ ലഭിക്കും.