കേരള പുരസ്‌കാരങ്ങൾക്ക് ജൂൺ 30 വരെ നാമനിർദേശം സമർപ്പിക്കാം

post

തിരുവനന്തപുരം :സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾക്കായി 2022 ലെ നാമനിർദേശങ്ങൾ ജൂൺ 30 വരെ സമർപ്പിക്കാം.


www.keralapuraskaram.kerala.gov.in എന്ന വെബ്‌സൈറ്റിലെ 'വിജ്ഞാപനം' എന്ന ലിങ്കിൽ നാമനിർദേശങ്ങൾ ഓൺലൈനായി സമർപ്പിക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ലഭ്യമാണ്. വ്യക്തികൾക്ക് നേരിട്ട് അപേക്ഷിക്കാനാകില്ല, എന്നാൽ ആർക്കും മറ്റുള്ളവരെ നാമനിർദേശം ചെയ്യാം.