തൊഴിലിടങ്ങളില്‍ സുരക്ഷയ്ക്കായി 'സഹജ'

post

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയോ, അതിക്രമങ്ങള്‍ നേരിടേണ്ടിവരികയോ ചെയ്താല്‍ പരാതികള്‍ അറിയിക്കാനുള്ള തൊഴില്‍ വകുപ്പിന്റെ സംവിധാനമാണ് 'സഹജ' കോള്‍ സെന്റര്‍.

പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ സഹജ കോള്‍ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താം.

180042555215 എന്ന ടോള്‍ ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്. പരാതികളും ബുദ്ധിമുട്ടുകളും കേട്ടശേഷം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കോള്‍ സെന്ററില്‍ നിന്ന് നല്‍കും. പരാതിയുടെ വ്യാപ്തിയ്ക്ക് അനുസരിച്ച് ബന്ധപ്പെട്ട തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി കൈമാറും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരാതി നല്‍കിയ ആള്‍ക്ക് ഉടന്‍തന്നെ ലഭിക്കുകയും ചെയ്യും. തൊഴില്‍നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ പോലും പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെതന്നെ അതിവേഗത്തില്‍ പ്രശ്നപരിഹാരം കാണാന്‍ സാധിക്കുന്നു.

വനിതാസൗഹൃദ തൊഴിലിടങ്ങള്‍ എന്ന ലക്ഷ്യത്തിലേക്കുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിലെ നിര്‍ണായകമായ ചുവടുവെയ്പ്പാണ് സഹജ കോള്‍ സെന്റര്‍.