കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ ഇനി മുതൽ പൊന്നാനിയിലും

post


അവശ്യ സാധനങ്ങളുമായി കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ ഇന്ന് (ജൂൺ 20) മുതൽ പൊന്നാനിയിലും പ്രവർത്തനം ആരംഭിക്കും. പൊന്നാനി ചന്തപ്പടി പരിസരത്ത് നടക്കുന്ന മൊബൈൽ ത്രിവേണിയുടെ ഉദ്ഘാടനം പി.നന്ദകുമാർ എം.എൽ.എ നിർവഹിക്കും.പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനാകും.പൊന്നാനി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഉപ്പാല,നഗരസഭ കൗൺസിലർമാരായ ശ്രീകല ചന്ദ്രൻ, കവിത ബാലു, കൺസ്യൂമർ ഫെഡ് മലപ്പുറം റീജിണൽ മാനേജർ വി കെ സത്യൻ എന്നിവർ പങ്കെടുക്കും


അരി, പഞ്ചസാര, വെളിച്ചെണ്ണ, പയർ, കടല, ധാന്യപ്പൊടികൾ തുടങ്ങിയ പലചരക്ക്, പലവ്യഞ്ജനങ്ങൾ എന്നിവ ആവശ്യക്കാർക്ക് മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് മൊബൈൽ ത്രിവേണിയുടെ ലക്ഷ്യം.

പൊന്നാനി താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ കൺസ്യൂമർ ഫെഡിന്റെ വാഹനം ഭക്ഷ്യധാന്യങ്ങളുമായി എത്തും. തിങ്കളാഴ്ച മുൻസിപ്പൽ ബസ് സ്റ്റാൻഡ്,പുതു പൊന്നാനി,കൊല്ലൻപടി എന്നിവിടങ്ങളിലും,ചൊവ്വാഴ്ച കുണ്ടുകടവ് ജംങ്ഷൻ,ബിയ്യം, കണ്ടുകുറുമ്പക്കാവ്,കറുകതുരുത്തിചമ്രവട്ടം ജംങ് ഷൻ,ബുധനാഴ്ച കുണ്ടുകടവ് പാലം,കരിങ്കല്ലത്താണി,പനമ്പാട്,മാറഞ്ചേരി സെന്റർ, വ്യാഴഴ്ച എരമംഗലം,കോതമുക്ക് പഴഞ്ഞി വെളിയംകോട് സെന്റർ എന്നിവിടങ്ങളും,വെള്ളിയാഴ്ച പുതിയിരുത്തി,പാലപ്പെട്ടി,പാറ,പുത്തൻപള്ളി,ചെറവലൂർ,ശനിയാഴ്ച പാവിട്ടപ്പുറം,വളയംകുളം,മാന്തടം,കോക്കൂർ,പന്താവൂർ,മൂക്കുതല എന്നിവിടങ്ങളിലും എത്തും.ആവശ്യക്കാരായ എല്ലാ വിഭാഗം ജനങ്ങൾക്കും മൊബൈൽ ത്രിവേണിയിൽ നിന്ന് സാധനങ്ങൾ വാങ്ങാം.