ഇന്ത്യ സ്‌കില്‍സ് കേരള 2020: സ്‌കില്‍ ഫെസ്റ്റിവലിന് നാളെ തുടക്കം
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ സ്‌കില്‍ ഫെസ്റ്റിവല്‍ 'ഇന്ത്യ സ്‌കില്‍സ് കേരള 2020'ക്ക് നാളെ തുടക്കം. ഫെബ്രുവരി 22 മുതല്‍ 24 വരെ കോഴിക്കോട് സ്വപ്‌ന നഗരിയില്‍ വച്ചാണ് ത്രിദിന സ്‌കില്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും.
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് സ്‌കില്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി മുതല്‍ രാത്രി എട്ടുമണിവരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ 39 നൈപുണ്യ മത്സരങ്ങള്‍, നൈപുണ്യ പ്രദര്‍ശനം, എക്‌സിബിഷന്‍, ഓപ്പണ്‍ ഫോറം എന്നിവയും വിവിധ കലാപരിപാടികളും ഫുഡ് കോര്‍ട്ടും ഉണ്ടാകും.