മികച്ച വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളുകള്‍ക്കും വിജയഭേരി എക്‌സലന്‍സ് അവാര്‍ഡ്

post

ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2021-22 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികളെയും 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെയും ആദരിക്കുന്നു. ജൂണ്‍ 25ന് ഉച്ചയ്ക്ക് 1.30ന് മലപ്പുറം-മഞ്ചേരി റോഡിലുള്ള നഗരസഭ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി, കൊണ്ടോട്ടി, മലപ്പുറം എ.ഇ.ഒ തലത്തില്‍ വരുന്ന സ്‌കൂളുകളെയും വിദ്യാര്‍ഥികളെയും ആദരിക്കും. ജൂണ്‍ 26ന് രാവിലെ 9.30ന് പൊന്ന്യാര്‍കുര്‍ശ്ശി- മണ്ണാര്‍ക്കാട് റോഡിലെ ഷിഫ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ആദരിക്കല്‍ ചടങ്ങ്.

പെരിന്തല്‍മണ്ണ - മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി, മങ്കട , പെരിന്തല്‍മണ്ണ എ.ഇ.ഒ തലത്തില്‍ വരുന്ന സ്‌കൂളുകളും വിദ്യാര്‍ത്ഥികളും ആദരമേറ്റുവാങ്ങും. ജൂണ്‍ 29ന് രാവിലെ 9.30ന് തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളെയും വിദ്യാര്‍ത്ഥികളെയും ആദരിക്കും. കോട്ടക്കല്‍ ചങ്കുവെട്ടിയിലെ പി.എം ഓഡിറ്റോറിയത്തിലാണ് ആദരിക്കല്‍ ചടങ്ങ്. ജൂണ്‍ 29ന് ഉച്ചയ്ക്ക് 1. 30ന് പി.എം ഓഡിറ്റോറിയത്തില്‍ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളെയും വിദ്യാര്‍ത്ഥികളെയുമാണ് ആദരിക്കുക. ജൂലൈ നാലിന് രാവിലെ 9.30ന് നിലമ്പൂര്‍ മെയിന്‍ റോഡിലെ ഒ.സി.കെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ നിലമ്പൂര്‍ - വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളും വിദ്യാര്‍ത്ഥികളും ആദരമേറ്റുവാങ്ങും.വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അധികൃതരും കൃത്യസമയത്ത് തന്നെ എത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അറിയിച്ചു.