കരള്‍ മാറ്റിവെച്ചവര്‍ ഒത്തുചേര്‍ന്നു

post

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കരള്‍ മാറ്റിവെച്ചവരുടെ സംഗമം നടത്തി. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കരള്‍ മാറ്റിവെച്ചവര്‍ക്ക് സൗജന്യമായി മരുന്ന് നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതി മാതൃകാപരമാണെന്നും ആനുകൂല്യം കുടുതല്‍ ആളുകളിലേക്ക് എത്തിക്കണമെന്നും എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ജീവകാരുണ്യ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ്, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രി ലേ സെക്രട്ടറി പി വിജയകുമാര്‍, അഡ്വ. കെ മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍.എ അബ്ദുള്‍റഷീദ് നന്ദിയും പറഞ്ഞു. കരള്‍ മാറ്റിവെച്ചവര്‍ക്ക് സൗജന്യമായി മരുന്ന് നല്‍കുന്ന ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. 77 പേര്‍ പങ്കെടുത്തു. നിലമ്പൂര്‍ ജില്ലാ ആശുപത്രി മുഖേനയാണ് സൗജന്യ മരുന്ന് വിതരണം.