500 രൂപയില്‍ കൂടുതലുള്ള വാട്ടര്‍ ചാര്‍ജ്ജ് ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കണം

post

കേരള ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറുടെ ഉത്തരവു പ്രകാരം 500 രൂപയ്ക്കു മുകളിലുള്ള വാട്ടര്‍ ചാര്‍ജ്ജ് ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി അടക്കണം. വെബ് പോര്‍ട്ടലായ https://epay.kwa.kerala.gov.in വഴിയോ ക്വിക്‌പേ, യുപിഐ പേയ്മെന്റ്സ്, അക്ഷയകേന്ദ്രം, ജനസേവന കേന്ദ്രം മുഖേനയോ വാട്ടര്‍ചാര്‍ജ് ബില്ലുകള്‍ അടക്കാം. ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉപഭോക്താക്കള്‍ വെബ് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം.

ഫോണ്‍ നമ്പര്‍ തിരുത്തുന്നതിനോ മറ്റെന്തെങ്കിലും മാറ്റം വരുത്തുന്നതിനോ കേരള വാട്ടര്‍ അതോറിറ്റിയുടെ കല്‍പ്പറ്റയിലെ സബ് ഡിവിഷന്‍ ഓഫീസുമായി ബന്ധപ്പെടണം. വാട്ടര്‍ ചാര്‍ജ്ജ് ബില്ലുകള്‍ അടയ്ക്കുന്നതില്‍ മുടക്കംവന്ന ഉപഭോക്താക്കളുടെ വാട്ടര്‍ കണക്ഷനുകള്‍ വിച്ഛേദിക്കുന്ന പ്രവ്യത്തികള്‍ ആരംഭിച്ചു. വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചിട്ടും കുടിശ്ശികയുള്ള വാട്ടര്‍ചാര്‍ജ്ജുകള്‍ അടക്കാതെ അനധികൃതമായി കുടിവെള്ളം എടുക്കുന്ന ഉപഭോക്താക്കളുടെ മേല്‍ നിയമപരമായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.