സംസ്ഥാന സീനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പ് കണ്ണൂരില്‍; സംഘാടക സമിതിയായി

post

`കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതി രൂപീകരിച്ചു. യോഗം രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ കെ വിനീഷ് അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഷാഹിന മൊയ്തീന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ പവിത്രന്‍ മാസ്റ്റര്‍, സെക്രട്ടറി ഷിനിത് പാട്യം, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എ കെ ഷെരീഫ്, ഡോ. പി പി വിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജൂലൈ 15 മുതല്‍ 18 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ചെയര്‍മാനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ പവിത്രന്‍ മാസ്റ്റര്‍ ജനറല്‍ കണ്‍വീനറുമായാണ് സംഘാടക സമിതി. മറ്റു ഭാരവാഹികള്‍: ഡോ പി പി വിനീഷ് ഓര്‍ഗനൈസിങ് സെക്രട്ടറി, ഒ കെ വിനീഷ് ട്രഷറര്‍. വിവിധ ഉപസമിതികളും രൂപികരിച്ചു.