ലഹരിക്കെതിരെ പോലീസിന്റെ കൂടെയുണ്ട് പരിപാടി

post

ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു


ലോക ലഹരി വിരുദ്ധ ദിനത്തില്‍ ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ 'കൂടെയുണ്ട്' ലഹരി വിരുദ്ധ സമൂഹ പ്രതിജ്ഞ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റ് പരിസരത്ത് നടന്ന ലഹരി വിരുദ്ധ പരിപാടി ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത അധ്യക്ഷയായി. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന മുഖ്യാതിഥിയായി. ഡി വൈ എസ് പി സി.കെ സുനില്‍കുമാര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. നഗരസഭ കൗണ്‍സിലര്‍മാരായ യു. കുസുമം, അബ്ദുള്‍ റഹ്മാന്‍ , ജനപ്രതിനിധികള്‍ ഉള്‍പെടെ വിവിധ മേഖലകളിലെ പ്രമുഖര്‍, കാസറഗോഡ് ജില്ലാ പോലീസ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ടി. വി പ്രമോദ്, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ പി. കെ രാമകൃഷ്ണന്‍, കെ. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ. പി സതീഷ് സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി തെരുവുനാടകം, ഫ്‌ലാഷ് മോബ്, മാജിക്ഷോ എന്നിവ അവതരിപ്പിച്ചു. ഹോസ്ദുര്‍ഗ് ഹയര്‍സെക്കന്ററി സ്‌കൂള്‍, ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മടിക്കൈ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, പെരിയ കേന്ദ്ര സര്‍വകലാശാലയിലെ എന്‍ എസ് എസ് യൂണിറ്റ്, ലയണ്‍സ് ക്ലബ്ബ് ഹൊസ്ദുര്‍ഗ്, മിഡ് ടൗണ്‍ റോട്ടറി ക്ലബ്ബ്, ലയണ്‍സ് ക്ലബ്ബ് കാഞ്ഞങ്ങാട്, വ്യാപാരി വ്യവസായ സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍, കാഞ്ഞങ്ങാട് പ്രസ്സ് ക്ലബ്ബ്, ഓട്ടോ തൊഴിലാളി യൂണിയനുകള്‍, ബസ് ഓര്‍നേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഏകദിന ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചത്. ബസുകളില്‍ കയറി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കി. ബസുകളില്‍ ബോധവല്‍ക്കരണ സ്റ്റിക്കറും പതിച്ചു.


ലഹരിക്കെതിരെ പട്ടം പറത്തി ജില്ലാ പോലീസ്

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കാസര്‍കോട് പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ അടങ്ങിയ പട്ടങ്ങള്‍ പറത്തി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മൈതാനിയില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു.. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന അധ്യക്ഷനായി.. ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ ജില്ലാ തല ക്രിക്കറ്റ്, ഹ്രസ്വ ചലച്ചിത്രോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും പട്ടം പറത്തി