അന്തരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം ആചരിച്ചു

post

ലഹരിയില്‍ നിന്ന് അകന്നാല്‍ മാത്രമേ ജീവിതത്തില്‍ മുന്നേറാന്‍ കഴിയൂ എന്ന് ഓര്‍മപ്പെടുത്തി അന്തരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം ആചരിച്ചു. സാമൂഹ്യ നീതി വകുപ്പും നാശമുക്ത് ഭാരത് അഭിയാനും ചൈല്‍ഡ് ലൈന്‍ മലപ്പുറവും സംയുക്തമായി മലപ്പുറം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പരിപാടി പി.ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ മുന്നേറാന്‍ ലഹരി ഉപയോഗത്തില്‍ നിന്നും അകലം പാലിക്കണം. തിന്മയിലേക്കുള്ള വഴി തുറക്കുന്നതില്‍ ലഹരിക്ക് വലിയ പങ്കുണ്ട്. പുതുതലമുറ ലഹരിക്കെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഡിജിപി ഋഷിരാജ് സിംഗ് വിഷയാവതരണം നടത്തി. ലഹരിയുടെ ചതിക്കുഴികളെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസര്‍ ജോസഫ് റിബല്ലോ, ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ സിപി സലീം, നശാമുക്ത് ഭാരത് അഭിയാന്‍ കോര്‍ഡിനേറ്റര്‍ ബി.ഹരികുമാര്‍, പി. അബ്ദുല്‍ ഹമീദ്, അജ്ഫാന്‍ ഡേറ്റ്‌സ് ആന്‍ഡ് നട്‌സ് എന്‍ മുഹമ്മദ്കുട്ടി, കെയര്‍ ക്ലബ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സയ്യിദ് ഫസല്‍ ജിഫ്രി എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ബൈക്ക് റാലിയും വിവിധ കലാപരിപാടികളും നടന്നു.