10 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍: മന്ത്രി കെ കൃഷ്ണന്‍ കുട്ടി

post

കൊല്ലം : പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പത്ത് ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുമെന്ന് ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടി.തൃക്കോവില്‍വട്ടം  നെടുമ്പന കുടിവെള്ള പദ്ധതി കണ്ണനല്ലൂര്‍ ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവില്‍ ഏഴര ലക്ഷം കുടുംബങ്ങളില്‍ കുടിവെളളം എത്തിക്കാന്‍ കഴിഞ്ഞു. എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുകയെന്നത് സര്‍ക്കാരിന്റെ കടമയാണ്.തൃക്കോവില്‍വട്ടം പഞ്ചായത്ത് നെടുമ്പന പഞ്ചായത്തിലെ മൂന്നു വാര്‍ഡുകള്‍ ഉള്‍പ്പടെ 50,000 ജനങ്ങള്‍ക്ക് പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാകും.രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കിയത്. 27 കോടി രൂപയാണ് പദ്ധതി ചിലവ്.