ഇന്ത്യ സ്മാര്‍ട്ട് സിറ്റീസ് അവാര്‍ഡ്: യോഗ്യത നേടി തിരുവനന്തപുരം
ഇന്ത്യ സ്മാര്‍ട്ട് സിറ്റീസ് പുരസ്‌കാര മത്സരത്തിന്റെ ഒന്നാം ഘട്ട യോഗ്യത നേടി തിരുവനന്തപുരം നഗരം. കഴിഞ്ഞ വര്‍ഷം നഗരങ്ങള്‍ കാഴ്ചവച്ച മാതൃകാപരമായ പ്രകടനം വിലയിരുത്തി കേന്ദ്ര നഗര -ഭവനകാര്യ മന്ത്രാലയമാണ് 'ഇന്ത്യ സ്മാര്‍ട്ട് സിറ്റീസ് അവാര്‍ഡ്' ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 75 സ്മാര്‍ട്ട് സിറ്റികള്‍ ഉള്‍പ്പെട്ട പട്ടികയില്‍ അമ്പത്തിയേഴാം സ്ഥാനത്താണ് തിരുവനന്തപുരം. എഴുപത്തിരണ്ടാം സ്ഥാനത്തുള്ള കൊച്ചിയാണ് കേരളത്തില്‍ നിന്ന് പട്ടികയിലിടം പിടിച്ചിട്ടുള്ള മറ്റൊരു നഗരം. രണ്ടാം ഘട്ടത്തില്‍ ആറ് വിഭാഗങ്ങളിലാണ് അവാര്‍ഡ് നിര്‍ണയം നടത്തുന്നത്. ജൂലൈ 15 വരെ രണ്ടാം ഘട്ടത്തിനായി അപേക്ഷിക്കാം. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ തിരുവനന്തപുരം സ്മാര്‍ട്ട്‌സിറ്റി മിഷന്‍ ആരംഭിച്ചതായി സി.ഇ.ഒ ഡോ വിനയ് ഗോയല്‍ അറിയിച്ചു.