രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികള്‍ മലയോര മേഖലയിലേക്ക്
മലപ്പുറം: കനത്ത മഴയെത്തുടര്‍ന്ന് മലയോരമേഖലയില്‍ ഉണ്ടാകുന്ന മഴക്കെടുതികൾ പ്രതിരോധിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ക്കായി ഫിഷറീസ് വകുപ്പ് നടപടി തുടങ്ങി. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ ഫൈബര്‍ വള്ളം, യമഹ എന്നിവ ലോറിയില്‍ കയറ്റി ഫിഷറീസ് സ്റ്റേഷനില്‍നിന്ന് നിലമ്പൂരിലേക്കെത്തിച്ചത്.
മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരം സജ്ജീകരണമെന്നും ആവശ്യമായി വരുന്ന മുറയ്ക്ക് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ചാര്‍ജ് കെ.ടി. അനിത അറിയിച്ചു.
പ്രത്യേക പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളായ അഷ്‌റഫ്, ഉസ്മാന്‍, ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തഭീഷണിയുള്ള മലയോര മേഖലയിലേക്ക് യാത്രതിരിച്ചിട്ടുള്ളത്.
ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ടി. മുരളിയുടെ നിര്‍ദേശപ്രകാരമാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികളെ മലയോരമേഖലയിലേക്ക് അയച്ചത്. എം.വി.ഐ. തോമസ് സക്കറിയ, എ.എം.വി.ഐ. രാജേഷ്,
ഫിഷറീസ് അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ വി.എ. അരുണ്‍സൂരി, കെ.പി.ഒ. അംജിത്ത്, ജീവനക്കാരായ പ്രസാദ്, രഞ്ജിത്ത്, റസ്‌ക്യുഗാര്‍ഡുമാരായ സമീര്‍, ഉനൈസ്, ഹസ്സന്‍, സലീം, അസ്സര്‍ എന്നിവരും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളം ഹാര്‍ബറില്‍നിന്ന് ലോറിയില്‍ കയറ്റിയത്.