നിയമപിന്തുണയ്ക്ക് ലീഗൽ സെൽ

post


പോക്സോ അതിജീവിതർക്ക് നീതി ഉറപ്പാക്കാനും സംരക്ഷണം നൽകാനുമായുള്ള സ്റ്റേറ്റ് നിർഭയ സെല്ലിൽ നിയമ നടപടികൾ ഏകോപിപ്പിക്കാൻ പ്രവർത്തിക്കുന്ന സംവിധാനമാണ് ലീഗൽ സെൽ. കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യാനും നടപടി സ്വീകരിക്കാനും കേസ് അന്വേഷണം, സാക്ഷി വിസ്താരം തുടങ്ങിയ കോടതിനടപടികൾ പൂർത്തിയാക്കി പരമാവധി ശിക്ഷ ഉറപ്പാക്കാനും കാര്യക്ഷമമായ ഇടപെടൽ സെൽ നടത്തുന്നു.


KeLSA, DLSA, പാരാ ലീഗൽ വാളണ്ടിയർമാർ, ലോ കോളേജുകൾ, സഖി വൺ സ്റ്റോപ്പ് സെന്ററുകൾ തുടങ്ങിയവയുമായി സഹകരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. നിയമപരമായ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന ഇരകൾക്ക് ആവശ്യമായ കൗൺസലിംഗ് നൽകാനും ലീഗൽ സെൽ പ്രയോജനകരമാണ്. അതിക്രമങ്ങൾക്കിരയാകുന്നവർക്ക് ലഭിക്കേണ്ട വിക്ടിം കോമ്പൻസേഷൻ സ്‌കീം, ആശ്വാസനിധി തുടങ്ങിയവ അതിവേഗം ലഭ്യമാക്കുന്നതിനും സംവിധാനം ഉപയോഗപ്പെടുത്താം.