വ്യത്യസ്തമായി വെള്ളരിക്കുണ്ട് പോലീസിന്റെ തൊഴില്‍ പരിചയമേള

post

ജനമൈത്രി പോലീസ് വെള്ളരിക്കുണ്ട് ശിശു സൗഹൃദ പോലീസ് സ്റ്റേഷനുമായും, ബളാല്‍ പഞ്ചായത്ത് ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുമായും സഹകരിച്ച് യുവതീയുവാക്കള്‍ക്കായി തൊഴില്‍ പരിചയമേള നടത്തി. തൊഴില്‍ രഹിതരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ സംരംഭങ്ങളെയും തൊഴില്‍ സാധ്യതകളെയും തൊഴിലിടങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍ പരിചയമേള നടത്തിയത്. വെള്ളരിക്കുണ്ട് മില്‍മ സൊസൈറ്റി ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ ആര്‍ വിനു ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എം രജികുമാര്‍ അധ്യക്ഷനായി. തൊഴില്‍ സംരംഭങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ തൊഴില്‍രഹിതരായ യുവതീയുവാക്കളോട് ഡിറ്റിസി കാസര്‍കോട് ഫാക്കല്‍ട്ടി കെ വി പ്രസീന സംവദിച്ചു. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ജിനി സ്വാഗതവും ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍ സജി ജോസ് നന്ദിയും പറഞ്ഞു.