കേരള ബാങ്ക് ബി ദ നമ്പര്‍ വണ്‍ മിനിസ്റ്റേഴ്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

post

കേരള ബാങ്കിന്റെ ബി ദ നമ്പര്‍ വണ്‍ പുരസ്‌കാരങ്ങള്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പ്രഖ്യാപിച്ചു. കേരള ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു ഭരണ സമിതി അംഗങ്ങളേയും ജീവനക്കാരെയും പങ്കെടുപ്പിച്ചു സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ബി ദ നമ്പര്‍ വണ്‍ ക്യാംപെയിനിന്റെ ഭാഗമായാണു പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ജൂലൈ 22നു വൈകിട്ടു 3.30നു വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജിലാണു പുരസ്‌കാരദാന ചടങ്ങ്.

മികച്ച റീജിയണല്‍ ഓഫിസായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ക്രെഡിറ്റ് പ്രോസസിങ് സെന്ററും കോഴിക്കോടാണ്. മിനിസ്റ്റേഴ്‌സ് ട്രോഫിയും ഫലകവും മൂന്നു ലക്ഷം രൂപയുമാണു പുരസ്‌കാരം. സംസ്ഥാനത്തെ മികച്ച ശാഖയ്ക്കുള്ള പുരസ്‌കാരം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയും വയനാട് ജില്ലയിലെ കേണച്ചിറയും പങ്കുവച്ചു. മിനിസ്റ്റേഴ്‌സ് ട്രോഫി, ഫലകം, രണ്ടു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ് എന്നിവയടങ്ങുന്നതാണു പുരസ്‌കാരം. തൃശൂര്‍, കണ്ണൂര്‍ റീജിയണല്‍ ഓഫിസുകള്‍ മികച്ച രണ്ടാമത്തെ റീജിയണല്‍ ഓഫിസിനുള്ള പുരസ്‌കാരങ്ങള്‍ നേടി. കണ്ണൂര്‍ ക്രെഡിറ്റ് പ്രൊസസിങ് സെന്ററാണു മികച്ച രണ്ടാമത്തെ ക്രെഡിറ്റ് പ്രൊസസിങ് സെന്റര്‍. ക്യാംപെയിന്‍ കാലയളവില്‍ മൂന്നു മാസം എസ്.എം.എ. സ്ലിപ്പേജ് ഒഴിവാക്കിയ ക്രെഡിറ്റ് പ്രോസസിങ് സെന്ററിനുള്ള പുരസ്‌കാരം തൃശൂര്‍ സിപിസിയും എന്‍.പി.എ. ശതമാനം ഏറ്റവും കുറഞ്ഞ സി.പി.സിക്കുള്ള പുരസ്‌കാരം ആലപ്പുഴ സി.പി.സിയും നേടി.


എന്‍.പി.എ.യില്‍ ഏറ്റവും കൂടുതല്‍ തുക പിരിച്ചെടുത്ത സി.പി.സി. - കണ്ണൂര്‍, സൊസൈറ്റി എന്‍.പി.എയില്‍ ഏറ്റവും കൂടുതല്‍ തുക പിരിച്ചെടുത്ത സി.പി.സി, - തിരുവനന്തപുരം, തുടര്‍ച്ചയായി മൂന്നു വര്‍ഷം എന്‍.പി.എ. പൂജ്യത്തില്‍ എത്തിച്ച ശാഖ - കോഴിക്കോട് വാണിമേല്‍, തുടര്‍ച്ചയായി രണ്ടു വര്‍ഷം എന്‍.പി.എ. പൂജ്യത്തില്‍ എത്തിച്ച ശാഖ - കോഴിക്കോട് കുറ്റിക്കാട്ടൂര്‍, നാദാപുരം ടൗണ്‍, 2021-22 സാമ്പത്തിക വര്‍ഷം എന്‍.പി.എ. പൂജ്യത്തില്‍ എത്തിച്ച ശാഖ - എറണാകുളം - ഇലഞ്ഞി, പത്തനംതിട്ട നിരണം വെസ്റ്റ് എന്നിവയാണു സംസ്ഥാനതലത്തിലെ മറ്റു പുരസ്‌കാരങ്ങള്‍.

ജില്ലാതലത്തിലെ മികച്ച ശാഖകള്‍ക്ക് ട്രോഫിയും 50,000 രൂപയുടെ ക്യാഷ് പ്രൈസും ലഭിക്കും. തിരുവനന്തപുരം - കല്ലിയൂര്‍, കൊല്ലം - പട്ടാഴി നോര്‍ത്ത്, പത്തനംതിട്ട - പന്തളം, ആലപ്പുഴ - കായംകുളം, കോട്ടയം - വൈക്കം എം. ആന്‍ഡ് ഇ, ഇടുക്കി - നെടുങ്കണ്ടം മെയിന്‍, എറണാകുളം - മൂവാറ്റുപുഴ ടൗണ്‍, തൃശൂര്‍ - ഇരിങ്ങാലക്കുട, പാലക്കാട് - നെന്‍മാറ, കോഴിക്കോട് - ഉള്ളിയേരി, വയനാട് - വിടുവഞ്ചാല്‍, കണ്ണൂര്‍ - മയ്യില്‍, കാസര്‍കോഡ് - മുള്ളേരിയ എന്നിവയാണു പുരസ്‌കാരങ്ങള്‍ നേടിയ ശാഖകള്‍.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടേയും അര്‍ബന്‍ ബാങ്കുകളുടേയും 2020-21ലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 1506 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍നിന്നും 51 അര്‍ബന്‍ ബാങ്കുകളില്‍നിന്നും തെരഞ്ഞെടുത്ത സംഘത്തിനുള്ള എക്‌സലന്‍സ് പുരസ്‌കാരങ്ങളും ചടങ്ങില്‍ പ്രഖ്യാപിച്ചു. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ കണ്ണൂര്‍ കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഒന്നാം സ്ഥാനവും കോഴിക്കോട് കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് രണ്ടാം സ്ഥാനവും തൃശൂര്‍ പാപ്പിനിവട്ടം സര്‍വീസ് സഹകരണ ബാങ്ക് മൂന്നാം സ്ഥാനവും നേടി.

ജില്ലാതലത്തിലെ പുരസ്‌കാരങ്ങള്‍ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തില്‍)

തിരുവനന്തപുരം - ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക്, കരകുളം സര്‍വീസ് സഹകരണ ബാങ്ക്, മൈലച്ചല്‍ സര്‍വീസ് സഹകരണ ബാങ്ക്.

കൊല്ലം - കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്, പുനലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, കുലശേഖരപുരം സര്‍വീസ് സഹകരണ ബാങ്ക്.

ആലപ്പുഴ - ചേര്‍ത്തല തെക്ക് സര്‍വീസ് സഹകരണ ബാങ്ക്, കണ്ടല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, പറയകാട് സര്‍വീസ് സഹകരണ ബാങ്ക്.

പത്തനംതിട്ട മെഴുവേലില്‍ സര്‍വീസ് സഹകരണ ബാങ്ക്, അങ്ങാടി സര്‍വീസ് സഹകരണ ബാങ്ക്, വള്ളിക്കോട് സര്‍വീസ് സഹകരണ ബാങ്ക്.

കോട്ടയം - കടത്തുരുത്തി റീജിയണല്‍ സര്‍വീസ് സഹകരണ ബാങ്ക്, വലവൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, മരങ്ങാട്ടുപിള്ളി സര്‍വീസ് സഹകരണ ബാങ്ക്.

ഇടുക്കി - കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക്, അടിമാലി സര്‍വീസ് സഹകരണ ബാങ്ക്, കൂട്ടാര്‍ സര്‍വീസ് സഹകരണ ബാങ്ക്.

തൃശ്ശൂര്‍ - കുറ്റിക്കാട് ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക്, കടവല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്.

എറണാകുളം - കവളങ്ങാട് സര്‍വീസ് സഹകരണ ബാങ്ക്, കൊങ്ങോര്‍പ്പിള്ളി ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക്, വാരപ്പെട്ടി സര്‍വീസ് സഹകരണ ബാങ്ക്.

പാലക്കാട് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക്, കണ്ണമ്പ്ര സര്‍വീസ് സഹകരണ ബാങ്ക്, തിരുമിറ്റകോഡ് സര്‍വീസ് സഹകരണ ബാങ്ക്.

കോഴിക്കോട് - കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക്, ഏറാമല സര്‍വീസ് സഹകരണ ബാങ്ക്, കാരശേരി സര്‍വീസ് സഹകരണ ബാങ്ക്, വടകര സഹകരണ റൂറല്‍ ബാങ്ക്.

വയനാട് - തരിയോട് സര്‍വീസ് സഹകരണ ബാങ്ക്, പൂതാടി സര്‍വീസ് സഹകരണ ബാങ്ക്, മടക്കിമല സര്‍വീസ് സഹകരണ ബാങ്ക്.

കണ്ണൂര്‍ - ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക്, മാടായി സഹകരണ റൂറല്‍ ബാങ്ക്, കടന്നപ്പള്ളി പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്ക്.

കാസര്‍ഗോഡ് - പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക്, പനത്തടി സര്‍വീസ് സഹകരണ ബാങ്ക്, നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക്.


സംസ്ഥാനതലത്തിലെ അര്‍ബന്‍ ബാങ്ക് പുരസ്‌കാരങ്ങള്‍ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തില്‍)

ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് (പാലക്കാട്), സുല്‍ത്താന്‍ ബത്തേരി സഹകരണ അര്‍ബന്‍ ബാങ്ക് (വയനാട്), ദി കോസ്റ്റല്‍ അര്‍ബന്‍ സഹകരണ ബാങ്ക് (കൊല്ലം).