കെ എസ് ആർ ടി സി നാലമ്പല തീർഥാടന യാത്രയ്ക്ക് തുടക്കമായി

post


ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കെ എസ് ആർ ടി സി കണ്ണൂരിൽ നിന്നും ആരംഭിച്ച നാലമ്പല തീർഥാടന യാത്ര ഡി ടി ഒ വി മനോജ് കുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. നാലമ്പല യാത്രയിൽ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം, പായമ്മൽ ശത്രുഘ്‌നൻ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് ദർശനം നടത്തുക. വഴിപാടിനും ദർശനത്തിനും പ്രത്യേക സൗകര്യമുണ്ടാകും. സെമി സ്ലീപ്പർ എയർ ബസിൽ വൈകീട്ട് ആറ് മണിക്കാണ് കണ്ണൂരിൽ നിന്നും യാത്ര ആരംഭിക്കുന്നത്.

ജൂലൈ 24ന് വയനാട്ടിലെ 'എൻഊര്' ആദിവാസി പൈതൃക ഗ്രാമത്തിലേക്ക് കെ എസ് ആർ ടി സിയുടെ യാത്ര തുടങ്ങും.മഴ കാരണം നിർത്തിവെച്ച വാരാന്ത്യത്തിലെ മൂന്നാർ യാത്ര ജൂലൈ 24ന് തുടങ്ങും.

ഫ്‌ളാഗ് ഓഫ് ചടങ്ങിൽ ഡി ടി ഒ അനിൽകുമാർ അധ്യക്ഷനായി. ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ സജിത്ത് സദാനന്ദൻ, എ ഡി ഇ മാരായ ദാമോദരൻ, നിതീഷ്, വെഹിക്കിൾ സൂപ്പർവൈസർ പി ജെ ജോസഫ് , മാർക്കറ്റിംഗ് മാനേജർ എം പ്രകാശൻ, കൺട്രോളിംഗ് ഇൻസ്‌പെക്ടർ കെ ടി രാജേഷ്, കണ്ണൂർ-കാസർകോട് ജില്ലാ ബഡ്ജറ്റ് ടൂറിസം കോ-ഓർഡിനേറ്റർ കെ ജെ റോയ്, അസിസ്റ്റന്റ് കോർഡിനേറ്റർ കെ ആർ തൻസീർ എന്നിവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിഗിനും ബന്ധപ്പെടുക: 9605372288, 8089463675, 8390508305.