കോളേജ് വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഷോ

post


സംസ്ഥാന ആരോഗ്യവകുപ്പിന്റെയും സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ ബോധവത്ക്കരണ ടാലന്റ് ഷോ മത്സരം നടത്തുന്നു. ഓഗസ്റ്റ് അഞ്ചിന് മഞ്ചേരി എന്‍.എസ്.എസ് കോളേജിലാണ് പരിപാടി. കോളേജ് വിദ്യാര്‍ത്ഥികളില്‍ എയ്ഡ്‌സ് രോഗ ബോധവല്‍ക്കരണം ലക്ഷ്യമിട്ടാണ് പരിപാടി നടത്തുന്നത്. മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 1500 രൂപ സമ്മാനം ലഭിക്കും. വിജയികള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവുമുണ്ടാവും.

പരിപാടിയില്‍ വ്യക്തിഗത ഇനങ്ങളായ മോണോആക്ട്, കഥാപ്രസംഗം, കോമഡി, ഓട്ടംതുള്ളല്‍, പാട്ട്, ഡാന്‍സ് തുടങ്ങിയവ നടത്താം. സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് മറ്റ് സഹായികളെ ഉപയോഗിക്കാം. പരിപാടിയുടെ പരമാവധി ദൈര്‍ഘ്യം ഏഴ് മിനിറ്റാണ്. എയ്ഡ്‌സ് രോഗത്തിന്റെ രോഗലക്ഷണങ്ങള്‍, പകരുന്ന വിധങ്ങള്‍, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, പരിശോധന, കൗണ്‍സലിംഗ്, ചികിത്സ, ജ്യോതിസ്/പുലരി കേന്ദ്രങ്ങളുടെ സേവനം തുടങ്ങി എയ്ഡ്‌സ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവതരിപ്പിക്കണം.


കോളേജ്, ഐടിഐ, പോളിടെക്‌നിക്, പാരമെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കുംയ. ഒരു കോളേജില്‍ നിന്നും ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ഒന്നിന് വൈകീട്ട് അഞ്ചിനകം ജില്ലാ മെഡിക്കല്‍ ഓഫീസ് - മാസ് മീഡിയ വിഭാഗം ഇ-മെയിലില്‍ മത്സരാര്‍ത്ഥിയുടെ പേര്, കോളേജിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അപേക്ഷിക്കണം. massmediamlpm@gmail.com ഫോണ്‍ 8330021521.