കുന്നംകുളം നഗരസഭയില്‍ ടേക്ക് എ ബ്രേക്ക് പൊതുശുചിമുറി തുറന്നു

post

കുന്നംകുളം നഗരസഭയില്‍ പാതയോര പൊതുശുചിമുറി സംവിധാനമായ ടേക്ക് എ ബ്രേക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ത്രിവേണി ജംഗ്‌ഷന് സമീപം രണ്ട് ശുചിമുറികളാണ് തയ്യാറാക്കിയിട്ടുള്ളത്. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ മേല്‍നോട്ടത്തിൽ രാവിലെ 7 മുതല്‍ വൈകീട്ട് 8 വരെയാണ് പ്രവര്‍ത്തനം.

നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് ശുചിമുറി സംവിധാനം എളുപ്പമാക്കാനുള്ള സാഹചര്യം കൂടി പരിഗണിച്ചാണ് ടേക്ക് എ ബ്രേക്ക് നഗരത്തോട് ചേര്‍ന്നു തന്നെ നിര്‍മ്മിച്ചിട്ടുള്ളത്. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്. ഗുരുവായൂര്‍ റോഡിലുള്ള വഴിയോര വിശ്രമകേന്ദ്രത്തിലും പൊതുശുചിമുറി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്‍ നിർവ്വഹിച്ചു.